പല്ലുകളിലെ മഞ്ഞ നിറം പലരുടെയും ആത്മവിശ്വാസത്തെ നശിപ്പിക്കുന്നതാണ്. പല കാരണങ്ങൾ കൊണ്ടും പല്ലുകളില്‍ ഇത്തരം കറകള്‍ ഉണ്ടാകാം. ഇതിനെ തടയാന്‍ ആദ്യം ചെയ്യേണ്ടത് രണ്ട് നേരം പല്ലുകള്‍ തേക്കുക എന്നതാണ്. പല്ലിലെ മഞ്ഞ നിറം മാറാന്‍ പരീക്ഷിക്കാവുന്ന ചില വഴികളെ പരിചയപ്പെടാം…
- ഒന്ന്…
- പല്ലിന്‍റെ മഞ്ഞ നിറം മാറ്റുന്നതിന് ഏറ്റവും ഗുണപ്രദമായൊരു പോംവഴിയാണ് ഉപ്പ്. ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേച്ചതിന് ശേഷം ഒരൽപ്പം ഉപ്പ് എടുത്ത് പല്ല് തേക്കുന്നത് മഞ്ഞ നിറത്തെയും കറകളെയും കളയാന്‍ സഹായിക്കും.
- രണ്ട്…
-
ഒരു ടീസ്പൂൺ വെള്ളിച്ചെണ്ണ വായിൽ നിറയ്ക്കുക. 20 മിനിറ്റിന് ശേഷം ഇത് തുപ്പുക. ശേഷം വെള്ളം ഉപയോഗിച്ച് വായ കഴുകുക. ബാക്ടീരിയകളെ തടയാനും കറകളെ അകറ്റാനും പല്ലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കും.
- മൂന്ന്…
- മൗത്ത് വാഷ് ഉപയോഗിച്ച് ദിവസവും വായ കഴുകുന്നത് അണുക്കളെ നീക്കം ചെയ്യാനും പല്ലിലെ കറ കളയാനും സഹായിക്കും.
- നാല്…
- പല്ലുകളിലെ കറ മാറാന്‍ ഉമിക്കരിയേക്കാള്‍ മികച്ചതായി മറ്റൊന്നില്ല. ഉമിക്കരി നന്നായി പൊടിച്ച് വിരല്‍ കൊണ്ട് പല്ലില്‍ അമര്‍ത്തി തേക്കുകയാണ് വേണ്ടത്.
- അഞ്ച്…
- മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നതും പല്ലുകളിലെ മഞ്ഞനിറത്തെ അകറ്റാനും പല്ലുകള്‍ വെളുക്കാനും സഹായിക്കും.
- ആറ്…
- ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നതും പല്ലിലെ കറ മാറാനും പല്ല് കൂടുതൽ തിളക്കമുള്ളതാക്കാനും സഹായിക്കും.
- ഏഴ്…
- ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിലാക്കി ഇത് കൊണ്ട് പല്ല് തേയ്ക്കുക. ഇത് പല്ലിലെ കറയെ ഇല്ലാതാക്കുന്നു.
- എട്ട്…
- മാവിന്റെ പഴുത്ത ഇല അരച്ച് പേസ്റ്റ് രൂപത്തിലാക്കി ടൂത്ത് ബ്രഷ് ഉപയോഗിച്ച് പല്ലുകളുടെ എല്ലാ ഭാഗത്തും നന്നായി തേക്കുന്നതും കറയെ അകറ്റാന്‍ സഹായിക്കും.