• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും; മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍

by Web Desk 04 - News Kerala 24
June 2, 2023 : 9:28 pm
0
A A
0
ബ്രിജ് ഭൂഷന്‍റെ അറസ്റ്റില്‍ കുറഞ്ഞൊന്നും പാടില്ല, കടുത്ത സമരം തുടങ്ങും; മുന്നറിയിപ്പുമായി കര്‍ഷക നേതാക്കള്‍

ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ നടപടിയെടുക്കാന്‍ സർക്കാരിന് ഒമ്പതാം തിയ്യതി വരെ സമയം നൽകുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍. ‘അറസ്റ്റിൽ കുറഞ്ഞതൊന്നും സ്വീകരിക്കില്ല. ഒന്‍പതാം തീയതിക്കുള്ളിൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ ജന്തർ മന്തറിൽ വീണ്ടും സമരം ആരംഭിക്കും. കർഷക സമരത്തിന് സമാനമായ രീതിയിലായിരിക്കും ഗുസ്‌തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുള്ള സമരമെന്നും’ കര്‍ഷക സംഘടനാ നേതാക്കള്‍ ഖാപ് പഞ്ചായത്തിനൊടുവില്‍ വ്യക്തമാക്കി. ഈ മാസം ഒമ്പതാം തീയതിക്കുള്ളിൽ താരങ്ങൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്നും കര്‍ഷകരുടെ ആവശ്യത്തിലുണ്ട്.

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

എന്നാല്‍ ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് വൈകിയതോടെ താരങ്ങള്‍ പ്രതിഷേധവുമായി ജന്തർ മന്തറില്‍ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്‌ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുള്ളത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. ബ്രിജ് ഭൂഷന്‍ സിംഗിനെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ ഇതിനൊടുവിലാണ് ഖാപ് പ‌ഞ്ചായത്ത് ചേര്‍ന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്ക് സാധ്യത

Next Post

ഷൂട്ടിംഗിനിടെ കോട്ടയത്ത് 51 കാരന്‍റെ ലൈംഗികാതിക്രമം, ക്രൂരത ജൂനിയർ ആർട്ടിസ്റ്റായ 11 കാരിയോട്; പ്രതി പിടിയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശാരീരികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്നു; ഹൈദരാബാദിൽ 24കാരൻ അറസ്റ്റിൽ

ഷൂട്ടിംഗിനിടെ കോട്ടയത്ത് 51 കാരന്‍റെ ലൈംഗികാതിക്രമം, ക്രൂരത ജൂനിയർ ആർട്ടിസ്റ്റായ 11 കാരിയോട്; പ്രതി പിടിയിൽ

മനീഷ് സിസോദിയക്ക് ഭാര്യയെ കാണാം, ഒറ്റദിവസത്തെ ജാമ്യം

മനീഷ് സിസോദിയക്ക് ഭാര്യയെ കാണാം, ഒറ്റദിവസത്തെ ജാമ്യം

ഹോട്ടൽ മാലിന്യനീക്കം സംബന്ധിച്ച തർക്കം; കോട്ടയം കടനാട് പഞ്ചായത്തിൽ അം​ഗങ്ങൾ തമ്മിലടിച്ചു

ഹോട്ടൽ മാലിന്യനീക്കം സംബന്ധിച്ച തർക്കം; കോട്ടയം കടനാട് പഞ്ചായത്തിൽ അം​ഗങ്ങൾ തമ്മിലടിച്ചു

ഹൃദയാഘാതം മൂലം പ്രവാസി ജോലി സ്ഥലത്ത് മരിച്ചു

ഹൃദയാഘാതം മൂലം പ്രവാസി ജോലി സ്ഥലത്ത് മരിച്ചു

ലോക കേരളസഭ: അനധികൃത പണപ്പിരിവിൽ നിന്നും മുഖ്യമന്ത്രി പിന്മാറണമെന്ന് കെ.സുരേന്ദ്രൻ

'മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാൻ 82 ലക്ഷം, കേരളത്തെ അപമാനിക്കുന്നതിന് തുല്ല്യം': രൂക്ഷ വിമർശനവുമായി ബിജെപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In