• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റെക്കോർഡ് കുടിയേറ്റം; തൊഴിൽ വിസയിൽ നിയന്ത്രണങ്ങളുമായി ഈ രാജ്യം

by Web Desk 04 - News Kerala 24
April 9, 2024 : 10:18 pm
0
A A
0
റെക്കോർഡ് കുടിയേറ്റം; തൊഴിൽ വിസയിൽ നിയന്ത്രണങ്ങളുമായി ഈ രാജ്യം

നൈപുണ്യം ആവശ്യമില്ലാത്ത മേഖലകളിലേക്കുള്ള തൊഴിൽ വിസ നിയന്ത്രിക്കുന്നതിനുള്ള നടപടികളുമായി ന്യൂസിലാൻഡ്. കഴിഞ്ഞ വർഷം രേഖപ്പെടുത്തിയ റെക്കോർഡ് കുടിയേറ്റം കണക്കിലെടുത്താണ് തൊഴിൽ വിസയിൽ പരിഷ്കരണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം ഉറപ്പാക്കുന്നതും, മിക്ക തൊഴിൽ വിസകൾക്കും മിനിമം വൈദഗ്ധ്യവും പ്രവൃത്തി പരിചയവും നിർബന്ധമാക്കുന്നതും ഉൾപ്പെടെയുള്ളവയാണ് ന്യൂസിലാൻഡ് ഏർപ്പെടുത്തുന്നത്. . കൂടാതെ, കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്കുള്ള പരമാവധി തുടർച്ചയായ താമസ കാലയളവ് മൂന്ന് വർഷമായി പരിമിതപ്പെടുത്തും, നേരത്തെ ഇത് അഞ്ച് വർഷമായിരുന്നു .ട്രക്ക്, ബസ് ഡ്രൈവർമാർക്കുള്ള വർക്ക് ടു റെസിഡൻസും അവസാനിപ്പിച്ചു. ഡ്രൈവർമാർക്കുള്ള ക്ഷാമം പരിഹരിക്കപ്പെട്ടതോടെയാണിത്.

കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മുൻവർഷത്തെ ഇതേ കാലയളവിൽ അനുവദിച്ചതിന്റെ പകുതി മാത്രം പുതിയ പഠന വിസകൾ ആണ് ന്യൂസിലാൻഡ് നൽകിയത്. ജൂലൈ 1 നും ഒക്ടോബർ 31 നും ഇടയിൽ സർക്കാർ 3,102 വിസകൾ അനുവദിച്ചു, ഇത് മുൻ വർഷം ഇതേ കാലയളവിൽ അനുവദിച്ച 6,462 വിസകളുടെ 48% മാത്രമാണിത്. വാടകയും വീടുവിലയും ഉയരുന്നത് കുടിയേറ്റത്തിലെ വർധനയുടെ ഫലമാണെന്നും ഇതാണ് പണപ്പെരുപ്പത്തിന് കാരണമാകുന്നതെന്നുമാണ് ന്യൂസിലാൻഡ് സർക്കാർ കരുതുന്നത്. അതേ സമയം സെക്കൻഡറി അധ്യാപകരെപ്പോലെ ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പറഞ്ഞു. നൈപുണ്യ ദൗർലഭ്യം ഇല്ലാത്ത ജോലികൾക്കായി ന്യൂസിലൻഡുകാർക്ക് മുൻഗണന ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
2022-ൽ, ന്യൂസിലൻഡിലേക്ക് 173,000 കുടിയേറ്റക്കാരാണ് എത്തിയത്. ഇതോടെ രാജ്യത്തിലെ ജനസംഖ്യ 5.1 ദശലക്ഷം കടന്നു.

കുടിയേറ്റ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് അവർക്ക് പ്രത്യേക യോഗ്യതകളും വൈദഗ്ധ്യവും ഉണ്ടെന്ന് ഉറപ്പാക്കുന്നത് തൊഴിലുടമകളുടെ ചുമതലയാണെന്ന് സർക്കാർ വ്യക്തമാക്കി. നേരത്തെ ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ രാജ്യത്തേക്കുള്ള കുടിയേറ്റം വർധിക്കുന്നതിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരുന്നു . ഇതേ തുടർന്നാണ് കുടിയേറ്റം നിയന്ത്രിക്കുന്നതിനുതകുന്ന നടപടികളുമായി ഇമിഗ്രേഷൻ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. കോവിഡിന് ശേഷം തൊഴിലാളികളുടെ ക്ഷാമം നേരിട്ടപ്പോഴാണ് ന്യൂസിലാൻഡ് കുടിയേറ്റ നയം ഉദാരമാക്കിയത് .

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാസപ്പിറവി കണ്ടു; ഒമാനിൽ ചെറിയ പെരുന്നാൾ നാളെ

Next Post

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദിയിൽ വാഹനാപകടത്തിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

വിമാനത്താവളത്തിലെത്തിയിട്ട് ഒരാഴ്ച, അവശനിലയില്‍ കണ്ടെത്തിയയാൾക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍

വിമാനത്താവളത്തിലെത്തിയിട്ട് ഒരാഴ്ച, അവശനിലയില്‍ കണ്ടെത്തിയയാൾക്ക് തുണയായി സാമൂഹിക പ്രവര്‍ത്തകര്‍

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടു മരണം

നാടിനെ വിറപ്പിച്ച് 'മുട്ടിക്കൊമ്പൻ'; തുരത്താൻ ഒരുങ്ങി 'ഉണ്ണികൃഷ്ണനും കുഞ്ചുവും', കാട്ടാന താത്തൂർ വനമേഖലയിൽ

800 കിലോ അടക്ക, വില രണ്ടര ലക്ഷം; മാസങ്ങള്‍ക്ക് ശേഷം മോഷണക്കേസിലെ കൂട്ടുപ്രതിയെയും പൊക്കി പൊലീസ്

800 കിലോ അടക്ക, വില രണ്ടര ലക്ഷം; മാസങ്ങള്‍ക്ക് ശേഷം മോഷണക്കേസിലെ കൂട്ടുപ്രതിയെയും പൊക്കി പൊലീസ്

അരുണാചലിൽ മലയാളി ദമ്പതികളും സുഹൃത്തും മരിച്ച സംഭവം; സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

വന്‍ ട്വിസ്റ്റ്: വൈദികന്‍, അഭിഭാഷകന്‍ അടക്കം നാലു പേരെ സ്വാധീനിക്കാന്‍ നവീനിന്റെ ശ്രമം, ഒടുവില്‍ സംഭവിച്ചത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In