കണ്ണൂർ : സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനുമായി സിതാറാം യെച്ചൂരി കൂടിക്കാഴ്ച നടത്തി. സ്റ്റാലിനു മായുള്ള കൂടിക്കാഴ്ചയ്ക്ക് ഏറെ രാഷ്ട്രീയമാനങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി പിന്നീട് പറഞ്ഞു. തമിഴ്നാട്ടിലുള്ള സഖ്യം ദേശീയ തലത്തിൽ ഉയർത്താനുള്ള ശ്രമം നടത്തുകയാണ്. തമിഴ്നാട്ടിൽ കോൺഗ്രസുമായി സഖ്യമുണ്ട്. ദേശീയതലത്തിലും ഈ പാർട്ടികൾ ഒരുമിക്കും. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.



















