• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യച്ചൂരി വീണ്ടും; എ.വിജയരാഘവൻ സിപിഎം പിബിയിൽ

by Web Desk 04 - News Kerala 24
April 11, 2022 : 10:14 am
0
A A
0
യച്ചൂരി വീണ്ടും;  എ.വിജയരാഘവൻ സിപിഎം പിബിയിൽ

കണ്ണൂർ: സിപിഎമ്മിന്റെ ചരിത്രത്തിലാദ്യമായി ദലിത് വിഭാഗത്തിൽ നിന്നൊരാൾ പൊളിറ്റ്‌ബ്യൂറോയിൽ (പിബി) – ബംഗാളിൽനിന്നുള്ള മുൻ ലോക്സഭാംഗം ഡോ.രാമചന്ദ്ര ദോം. സീതാറാം യച്ചൂരിയെ മൂന്നാം വട്ടവും ജനറൽ‍ സെക്രട്ടറിയായി തിരഞ്ഞെടുത്ത് 23–ാം പാർട്ടി കോൺഗ്രസിന് സമാപനമായി. പ്രായപരിധി വ്യവസ്ഥ കാരണം വിരമിച്ച എസ്.രാമചന്ദ്രൻ പിള്ളയ്ക്കു പകരം കേരളത്തിൽനിന്ന് എ.വിജയരാഘവൻ പിബിയിലെത്തി.

മന്ത്രിമാരായ കെ.എൻ‍.ബാലഗോപാലും പി.രാജീവും കേരള വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവിയും മുൻ ലോക്സഭാംഗം സി.എസ്.സുജാതയുമാണ് കേരളത്തിൽനിന്നു സിസിയിലെ പുതുമുഖങ്ങൾ. പ്രായപരിധി വ്യവസ്ഥ മൂലം വൈക്കം വിശ്വനും പി.കരുണാകരനും സിസിയിൽനിന്ന് ഒഴിവാക്കപ്പെട്ടു. ആരോഗ്യ കാരണങ്ങളാൽ എം.സി.ജോസഫൈനെയും ഒഴിവാക്കാൻ ആലോചനയുണ്ടായിരുന്നു. അതിനിടെയാണ് ജോസഫൈന്റെ വിയോഗം സംഭവിച്ചത്. കേന്ദ്ര കമ്മിറ്റിയുടെ (സിസി) അംഗബലം 95ൽനിന്ന് 85 ആക്കി. പിബിയുടെ അംഗബലം കുറയ്ക്കാനുള്ള‍ ആലോചന വിവിധ സംസ്ഥാനങ്ങളുടെ എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നു.

വി.എസ്.അച്യുതാനന്ദനെയും പാലോളി മുഹമ്മദ്കുട്ടിയെയും സിസിയിലെ പ്രത്യേക ക്ഷണിതാക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. എസ്ആർപിയും പിബിയിൽനിന്ന് അദ്ദേഹത്തിനൊപ്പം ഒഴിവായ ബിമൻ‍ ബോസും ഹന്നൻ മൊള്ളയും സിസിയിലെ പ്രത്യേക ക്ഷണിതാക്കളായി. മഹാരാഷ്ട്ര മുൻ‍ സെക്രട്ടറിയും കിസാൻ സഭാ നേതാവുമായ ഡോ.അശോക് ധാവ്ളെയും പിബിയിൽ പുതുതായെത്തി. ദോമും ധാവ്ളെയും എംബിബിഎസ് ബിരുദം നേടിയശേഷമാണു പാർട്ടിയിൽ സജീവമായത്.മുൻ പിബി അംഗം എ.കെ.പത്മനാഭനാണ് അഞ്ചംഗ കൺട്രോൾ കമ്മിഷന്റെ അധ്യക്ഷൻ.

അംഗമായി എം.വിജയകുമാറിനെ ഉൾപ്പെടുത്തി; പി.രാജേന്ദ്രൻ ഒഴിവായി. പിബിയിൽ‍ ദലിത് പ്രാതിനിധ്യം ഉറപ്പാക്കാൻ യച്ചൂരി കഴിഞ്ഞ പാർ‍ട്ടി കോൺഗ്രസിൽ ശ്രമിച്ചു പരാജയപ്പെട്ടതാണ്. ഇത്തവണ ഒരാളെ ഉൾപ്പെടുത്താനുള്ള സാധ്യത കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ട് സൂചിപ്പിക്കുകയും ചെയ്തു. അതു കേരളത്തിൽനിന്നാവണമെന്നു ചില കേന്ദ്ര നേതാക്കൾ‍ താൽപര്യപ്പെട്ടെങ്കിലും വിജയരാഘവൻ പിബിയിലെത്തുന്നതിനു തടസ്സമാകുമെന്ന വാദം മറ്റു ചിലർ വാദിച്ചു. തുടർന്നാണ് ദോമിനെ തിരഞ്ഞെടുത്തത്. പാർട്ടിയുടെ ഉന്നത സമിതികളിൽ കൂടുതൽ ചെറുപ്പക്കാർ കടന്നുവരുന്നുവെന്ന് ഉറപ്പാക്കാനാണ് പ്രായപരിധി വ്യവസ്ഥ നടപ്പാക്കുന്നത്. സമിതികളിൽ പ്രായപരിധി വ്യവസ്ഥ ബാധകമാക്കുന്ന പാർട്ടി ഭരണഘടനാ ഭേദഗതിയും അംഗീകരിച്ചു.

സിസിയിൽ ആറിലൊന്ന് വനിതകൾ

സിസിയിൽ മൂന്നു വനിതകളുൾപ്പെടെ 17 പുതുമുഖങ്ങളുണ്ട്. സിസിയിലെ വനിതാ പ്രാതിനിധ്യം 20% ആക്കാനാണ് പാർട്ടി ലക്ഷ്യമിട്ടത്. 85 അംഗ സമിതിയിൽ 15 വനിതകളായതോടെ 17% പ്രാതിനിധ്യമായി; മൊത്തം അംഗങ്ങളിൽ ആറിലൊന്ന്. പുതിയ സിസിയിലെ 84 പേരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ പാർട്ടി കോൺഗ്രസിലെ പോലെ ഇത്തവണയും ഒരു സീറ്റ് ഒഴിച്ചിട്ടു. കേന്ദ്ര സെക്രട്ടേറിയറ്റിനെ പിന്നീടു പ്രഖ്യാപിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊട്ടാരക്കരയിൽ ലോറി അപകടം: ഒരാൾ മരിച്ചു

Next Post

വിഷുപൂജ : ശബരിമലനട തുറന്നു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിഷുപൂജ : ശബരിമലനട തുറന്നു

വിഷുപൂജ : ശബരിമലനട തുറന്നു

‘ അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത് ; വിശ്വസിക്കാനാവാത്ത വിയോഗം’

‘ അടുത്തടുത്ത സീറ്റുകളിലാണ് ഇരുന്നത് ; വിശ്വസിക്കാനാവാത്ത വിയോഗം’

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

നടി റോജ ആന്ധ്രയിലെ പുതിയ മന്ത്രി

ഒരു കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ ;  പുറത്തറിഞ്ഞത് കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍

ഒരു കുടുംബത്തിലെ 3 പേർ മരിച്ചനിലയിൽ ; പുറത്തറിഞ്ഞത് കുട്ടികള്‍ വിളിച്ചു പറഞ്ഞപ്പോള്‍

രാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബിജെപി എന്തു വിഷയം ഉയർത്തുമായിരുന്നു : ഉദ്ധവ്‌ താക്കറെ

രാമൻ ജനിച്ചില്ലായിരുന്നെങ്കിൽ ബിജെപി എന്തു വിഷയം ഉയർത്തുമായിരുന്നു : ഉദ്ധവ്‌ താക്കറെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In