കണ്ണൂർ : സി പി എം ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. കേന്ദ്രകമ്മിറ്റി യോഗം ഇന്ന് പുതിയ സിസി അംഗങ്ങളെ തീരുമാനിക്കും. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ ഇന്ന് സമാപിക്കുകയും ചെയ്യും. എസ്.രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, സൂര്യകാന്ത് മിശ്ര എന്നീ പിബി അംഗങ്ങൾ കേന്ദ്ര കമ്മറ്റിയിൽനിന്ന് ഒഴിയാൻ സന്നദ്ധത അറിയിച്ചു.സൂര്യകാന്ത് മിശ്ര തുടരണം എന്ന താല്പര്യമാണ് നേതൃത്വം പ്രകടിപ്പിച്ചത്. കേരളത്തിൽ നിന്ന് എ വിജയരാഘവൻറെ പേര് ചർച്ചയായി. സംഘടന റിപ്പോർട്ടിൽ നടന്ന ചർച്ചയ്ക്ക് പ്രകാശ് കാരാട്ട് രാവിലെ മറുപടി പറയും.



















