ദില്ലി: സ്വകാര്യമേഖലയിലെ വായ്പാദാതാവായ യെസ് ബാങ്ക് നോൺ-റെസിഡന്റ് എക്‌സ്‌റ്റേണൽ അക്കൗണ്ടിന്റെ (എൻആർഇ) സ്ഥിരനിക്ഷേപ പലിശ നിരക്ക് ഉയർത്തി. 50 മുതൽ 75 ബേസിസ് പോയിന്റുകൾ വരെയാണ് വർദ്ധന.
രാജ്യത്തേക്കുള്ള ഫണ്ട് ഫ്ലോകളെ സഹായിക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ, വിദേശ കറൻസി നോൺ റസിഡന്റ് (എഫ്‌സിഎൻആർ) നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. 20 ബേസിസ് പോയിന്റ് ആണ് ആർബിഐ നിരക്ക് ഉയർത്തിയത്.
പന്ത്രണ്ട് മാസം മുതൽ പതിനെട്ട് മാസം വരെയുള്ള എൻആർഇ സ്ഥിര നിക്ഷേപ നിരക്ക് യെസ് ബാങ്ക് 7.01 ശതമാനമായാണ് പുതുക്കിയത്. പുതുക്കിയ നിരക്കുകളെല്ലാം 5 കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് ബാധകമാണെന്ന് ബാങ്ക് പ്രസ്താവനയിൽ അറിയിച്ചു. ഇതിനുപുറമെ, 12 മാസം മുതൽ 24 മാസത്തിൽ താഴെ വരെയുള്ള എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് പ്രതിവർഷം 4.05 ശതമാനം മുതൽ 4.25 ശതമാനം പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് ബാങ്ക് അറിയിച്ചു.
ഉപഭോക്താക്കൾക്ക് നിക്ഷേപത്തിനായി യെസ് ബാങ്കിന്റെ ഡിജിറ്റൽ ബാങ്കിംഗ് ചാനലുകളായ യെസ് ഓൺലൈൻ (നെറ്റ് ബാങ്കിംഗ്), യെസ് മൊബൈൽ (മൊബൈൽ ബാങ്കിംഗ്) അല്ലെങ്കിൽ യെസ് റോബോട്ട് (പേർസണൽ ബാങ്കിങ് ചാറ്റ്ബോട്ട്) എന്നിവ സന്ദർശിക്കാം നിക്ഷേപകർ ഇന്ത്യയിലാണെങ്കിൽ യെസ് ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുകയോ gib@yesbank-ലേക്ക് ബന്ധപ്പെടുകയോ ചെയ്യാം
എഫ്‌സിഎൻആർ നിക്ഷേപങ്ങൾക്ക് യെസ് ഓൺലൈൻ (നെറ്റ് ബാങ്കിംഗ്) വഴി ബുക്ക് ചെയ്യാം അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് അവർ ഇന്ത്യയിലാണെങ്കിൽ യെസ് ബാങ്കിന്റെ ഏറ്റവും അടുത്തുള്ള ശാഖ സന്ദർശിക്കുകയോ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യാം.