ലക്നൗ : ഉത്തര്‍പ്രദേശില്‍ വീണ്ടും അധികാരത്തിലെത്തിയശേശം നടന്ന ബിജെപിയുടെ എക്സികൂട്ടിവ് യോഗത്തില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിനു ശേഷം രാജ്യത്തെ ക്ഷേത്ര നഗരങ്ങള്‍ ഉണരുകയാണ്. അയോധ്യയിലെ ക്ഷേത്രനിർമ്മാണം കാശി, മഥുര തുടങ്ങിയ ഇടങ്ങളെയും ഉണർത്തി. ക്ഷേത്ര നഗരങ്ങളായ കാശി, മധുര, വൃന്ദാവനം, നൈമിഷ് ധാം എന്നിവിടങ്ങളിലെല്ലാം ഇത് പ്രകടമാണ്. പ്രതിദിനം ഒരു ലക്ഷത്തോളം ഭക്തരാണ് കാശിയിലെത്തുന്നത്. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടനുസരിച്ച് പുണ്യനഗരം അതിന്റെ പ്രധാന്യം തെളിയിക്കുകയാണെന്നും യോഗി ആദ്യിത്യനാഥ് പറഞ്ഞു. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഇപ്പോള്‍ തന്നെ തുടങ്ങണമെന്നും ഉത്തര്‍പ്രദേശില്‍ 75 സീറ്റെന്ന ലക്ഷ്യം യാഥാര്‍ത്ഥ്യമാക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു