സംസ്ഥാനത്തെ റോഡ് ശൃംഖല കൂടുതല്‍ മെച്ചപ്പെടുത്താൻ കര്‍ശന നടപടികളുമായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ലഖ്‌നൗവിന് ചുറ്റുമുള്ള റോഡ് ശൃംഖല ശക്തിപ്പെടുത്താൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പിലിഭിത്തിനും മഹാരാജ്‍ഗഞ്ചിനും ഇടയിലുള്ള 64 കിലോമീറ്റർ ഇന്ത്യ-നേപ്പാൾ അതിർത്തിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. 1,621 കോടി രൂപ ചെലവിൽ നിർമിക്കുന്ന റോഡ് പിലിഭിത്, ഖേരി, ബഹ്‌റൈച്ച്, ശ്രാവസ്‍തി, ബൽറാംപൂർ, സിദ്ധാർത്ഥനഗർ, മഹാരാജ്ഗഞ്ച് എന്നീ ഏഴ് അതിർത്തി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കി മെച്ചപ്പെടുത്താനാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
ഇന്ത്യയുടെയും നേപ്പാളിന്‍റെയും അതിര്‍ത്തി പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാനുള്ള റോഡുകള്‍ മെച്ചപ്പെടുത്താനും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഇന്തോ-നേപ്പാൾ അതിർത്തിയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് ദശാബ്‍ദങ്ങളായി തീർപ്പുകൽപ്പിക്കാത്ത പ്രവൃത്തികൾ വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. നിബിഡ വനമേഖലയിൽ അടക്കം വികസന പദ്ധതികൾ തടസപ്പെടുത്തുന്ന പ്രദേശങ്ങളിൽ ജോലി ഏറ്റെടുക്കുന്നതിന് ആവശ്യമായ നോ ഒബ്‍ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് വനം വകുപ്പുമായി ഏകോപിച്ച് പ്രവർത്തിക്കാനും യോഗി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ലഖ്‌നൗ ഡിവിഷനിലെ 26 റോഡ് പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്കായി 11.63 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മതേര മുതൽ ഗിർജാപൂർ, ബിപി മാർഗ് മുതൽ പിപ്ര മോഡ് വരെ, ലഖിംപൂർ ഖേരിയിലെ നിഘസൻ-പാലിയ-പുരൻപൂർ റൂട്ട്, സിധൗലി മുതൽ മിസ്രിഖ്, സിധൗലി മുതൽ ബിസ്വാൻ റൂട്ട് സിതാപൂരിൽ ഉൾപ്പെടുന്നു. അതുപോലെ, ലഖ്‌നൗവിനും ഹർദോയ്‌ക്കും ഇടയിൽ മോഹൻ റോഡും ബാനി റോഡും നവീകരിക്കും. ഖേരി, സീതാപൂർ, ഹർദോയ്, ലഖ്‌നൗ ജില്ലകൾക്കായി നിരവധി പദ്ധതികൾ അംഗീകരിച്ചതായി പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.