തൃശ്ശൂര്‍: തൃശ്ശൂരില്‍ ബാങ്കില്‍ പെട്രോള്‍ ഒഴിച്ച് യുവാവിന്റെ പരാക്രമം. ബൈക്കിലെത്തിയ ആള് ജീവനക്കാര്‍ക്കുനേരെ പെട്രോളൊഴിക്കുകയായിരുന്നു. ബാങ്ക് കൊള്ളയടിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. ബങ്കിലെത്തിയ ഇയാള്‍ കയ്യിലുണ്ടായിരുന്ന സഞ്ചിയില്‍ നിന്നും പെട്രോള്‍ പുറത്തെടുത്ത് ജീവനക്കാര്‍ക്കുനേരെ ഒഴിക്കുകയായിരുന്നു. പിന്നീട് താന്‍ ബാങ്ക് കൊള്ളിയടിക്കാന്‍ പോവുകയാണെന്ന് ആക്രേശിക്കുകയും ചെയ്തു. തുടര്‍ന്ന് ജീവനക്കാര്‍ പോലീസിനെ ബന്ധപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ഇയാള്‍ ഭീഷണിപ്പെടുത്തി ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ പിടികൂടി. വടഞ്ചക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് 4:30 ഓടുകൂടിയാണ് സംഭവം.