തൃശൂര്‍ : കൊട്ടേക്കാട് മറിഞ്ഞ ബൈക്ക് വീണ്ടും ഓണ്‍ ചെയ്യുന്നതിനിടെ തീപിടിച്ച് പൊള്ളലേറ്റ യുവാവ് മരിച്ചു. പേരാമംഗലം സ്വദേശി വിഷ്ണു(26)വാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ബൈക്ക് മറിഞ്ഞ ശേഷം വീണ്ടും ഓണ്‍ ചെയ്തപ്പോള്‍ ടാങ്കില്‍ നിന്ന് ചോര്‍ന്ന ഇന്ധനത്തിന് തീ പിടിക്കുകയായിരുന്നു. കൊട്ടേക്കാട് പള്ളിക്ക് മുന്നില്‍ ഇന്നലെ ഒമ്പതിനാണ് സംഭവം. കോര്‍പറേഷനിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. തീപിടുത്തത്തില്‍ ബൈക്ക് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.