കോട്ടയം : പാലാ എലിക്കുളത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക്. ഓട്ടോറിക്ഷാ യാത്രികനായ ഇളങ്ങുളം അരീചാലില്‍ എബി(34)നാണ് പരിക്കേറ്റത്. ഇയാളെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6.15ന് പാലാ-പൊന്‍കുന്നം റൂട്ടില്‍ എലിക്കുളം അഞ്ചാം മൈലിന് സമീപത്തായിരുന്നു അപകടം. ആന്ധ്രാപ്രദേശില്‍ നിന്നു ശബരിമലയ്ക്കു പോയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് എതിര്‍ദിശയില്‍ വരികയായിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. സ്വകാര്യ ബസ് ഡ്രൈവറായ എബിന്‍ സര്‍വീസ് ആരംഭിക്കാന്‍ പൈകയിലേക്ക് ഓട്ടോറിക്ഷയില്‍ പോകുമ്പോഴായിരുന്നു അപകടം.