മസ്‍കത്ത്: രാജ്യത്തെ മത്സ്യബന്ധന നിയമങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ഒമാനില്‍ ഇരുപതിലധികം മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്‍തു. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് അഗ്രികള്‍ച്ചറല്‍ വെല്‍ത്ത് ഫിഷറീസ് ആന്റ് വാട്ടര്‍ റിസോഴ്‍സസിന്റെ നേതൃത്വത്തില്‍ ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു പരിശോധന.
ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു. നമ്പറുകളില്ലാത്ത നാല് മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് 18 തൊഴിലാളികളെ അറസ്റ്റ് ചെയ്തു. നിയമ വിരുദ്ധമായി മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും ലൈസന്‍സില്ലാത്ത വലകളും പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായ എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു