കൊച്ചി : കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കലൂര്‍ ദേശാഭിമാനി റോഡ് കല്ലറക്കല്‍ ത്വയിബ് കെ. നസീറാ(26)ണ് മരിച്ചത്. പിതാവ് കെ.വൈ. നസീറാണ് ത്വയിബിന് കരള്‍ ദാനം ചെയ്തത്. ശസ്ത്രക്രിയയ്ക്ക് പിന്നാലെ ചികിത്സയിലിരിക്കെ നസീര്‍ മരിച്ചിരുന്നു. കഴിഞ്ഞ എപ്രിലിലായിരുന്നു നസീര്‍ മരിച്ചത്. റോബോട്ടിക്സ് ശസ്ത്രക്രിയയ്ക്കിടെ ഹൃദയത്തിലേക്കുള്ള പ്രധാന ഞരമ്പിന് ക്ഷതമേറ്റതിനെത്തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ നസീര്‍ മരിക്കുകയായിരുന്നു. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ത്വയിബ് നാളുകളായി ആശുപത്രിയിലായിരുന്നു. എം.എ. ബിരുദധാരിയാണ്. പഠനശേഷം പിതാവിനൊപ്പം പച്ചക്കറി വ്യാപാരം നടത്തുകയായിരുന്നു. ത്വയിബിന്റെ മൃതദേഹം കലൂര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്:
ശ്രീമൂലം പീടിയേക്കല്‍ കുടുംബാംഗം ഷിജില.