എരുമേലി > ബസ് യാത്രക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയെയാണ് എരുമേലി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയോട് ഇയാൾ ബസിൽ വെച്ച് അപമര്യാദയായി സംസാരിക്കുകയും ശരീരത്ത് കടന്നുപിടിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയിൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.