പാലക്കാട് : സർക്കാർ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. ഒറ്റപ്പാലത്ത് നിന്നാണ് യുവാവ് പോലീസ് പിടിയിലായത്. പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം തട്ടിയത്. ഒമ്പത് ലക്ഷത്തോളം രൂപയാണ് തട്ടിയത്. സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്നു പ്രതി.