മലപ്പുറം: മലപ്പുറത്ത് ന്യൂ ജെനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കണ്ണമംഗലം സ്വദേശി പി കെ ഉബൈദ് ആണ് പിടിയിലായത്. ഇയാളിൽ നിന്നും 13.14 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ മധുസൂദനൻ പിള്ളയുടെ സംഘമാണ് താഴെ കോട്ടക്കലിൽ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ലോഡ്ജുകളിൽ താമസിച്ച് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണർ സ്‌ക്വാഡും തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടാനായത്.
എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് എക്സൈസ് ഇൻസ്‌പെക്ടർ ഷിജുമോൻ ടി, അസി. എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്)മാരായ കെ എസ് സുർജിത്ത്, പി പ്രഗേഷ് പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )കെ പ്രദീപ് കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ യൂസഫ്, അഖിൽദാസ്, സച്ചിൻദാസ് എക്സൈസ് ഡ്രൈവർ അഭിലാഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത പാർട്ടിയിൽ ഉണ്ടായിരുന്നത്.












