കോഴിക്കോട്: ലഹരി മരുന്നായ എംഡിഎംഎ, എൽ എസ് ഡി സ്റ്റാബുകൾ എന്നിവയുമായി യുവാവ് അറസ്റ്റിലായി. പൊക്കുന്ന് സ്വദേശി മാനന്ത്രാവിൽ പാടം പടന്നയിൽ ഹൗസിൽ മുനീർ സി.പി (25 ) ആണ് പിടിയിലായത്. കോഴിക്കോട് നാർകോട്ടിക് സെൽ അസ്സി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിൽ ഉള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും (ഡാൻ സാഫ്) സബ് ഇൻസ്പെക്ട്ടർ ദിവ്യ വി യുവിന്റെ നേത്യത്വത്തിലുള്ള കസബ പൊലീസും ചേർന്നാണ് പ്രതിയെ പിടിയൂടിയത്.
ഇയാളിൽ നിന്ന് 0.160 മില്ലിഗ്രാം എൽ എസ് ഡി സ്റ്റാബുകളും , 1.540 ഗ്രാം എംഡിഎംഎ യും പരിശോധനയിൽ കണ്ടെടുത്തു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെ ഇ ബൈജു ഐപിഎസ്സിൻ്റെ നിർദ്ദേശ പ്രകാരം ജില്ലയിൽ ലഹരിക്കെതിരെ ആന്റി നാർക്കോട്ടിക്ക് സ്ക്വാഡും, കസബ പൊലീസും നടത്തിയ പരിശോധനയിലാണ് ഇയാൾ കല്ലുത്താൻ കടവ് ജംഗ്ഷനിൽ നിന്നും മയക്കുമരുന്നുമായി അറസ്‌റ്റിലായത്. ഇയാൾ ഗോവയിൽ നിന്നാണ് എൽ എസ് ഡി സ്റ്റാബുകൾ വിൽപനക്കായി കോഴിക്കോട്ടേക്ക് കൊണ്ട് വന്നത്. പ്രതി ആർക്കെല്ലാമാണ് ഇത് വിൽക്കുന്നതെന്നും ആരെല്ലാമാണ് ഇത് ഉപയോഗിക്കുന്നതെന്നും കണ്ടെത്താൻ വിശദമായ അനേഷണം നടത്തേണ്ടിയിരിക്കുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കസബ സർക്കിൾ ഇൻസ്പെക്ട്ടർ പ്രജീഷ് എൻ പറഞ്ഞു.ഡാൻസഫ് സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എസ്.സി.പി.ഒ അഖിലേഷ് കെ, അനീഷ് മൂസേൻവീട്, സി.പി.ഒ സുനോജ് കാരയിൽ, കസബ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ ജഗ്‌മോഹൻ ,. രതീഷ് , രൻജീഷ് , സുധർമ്മൻ, ശ്രീശാന്ത് ശ്രീജേഷ്എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.




















