കോട്ടയം: കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം റദ്ദാക്കി. പ്രവര്‍ത്തകരുടെ തമ്മിലടിയെ തുടര്‍ന്നാണ് ജില്ലാ സമ്മേളനം റദ്ദാക്കിയത്. ഇന്ന് നടക്കാന്‍ ഇരുന്ന പ്രതിനിധി സമ്മേളനം ഉള്‍പ്പെടെ എല്ലാ നടപടികളും നിറുത്തി വയ്ക്കാന്‍ സംസ്ഥാന നേതൃത്വമാണ് നിര്‍ദേശം നല്‍കിയത്. ഇന്നലെ തിരുനക്കരയില്‍ നടന്ന പൊതുസമ്മേളനത്തിനിടയിലാണ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്.
ഡിസിസി പ്രസിഡണ്ടിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലായിരുന്നു തമ്മിലടി. പരിപാടിക്കിടെ ഡിസിസി പ്രസിഡണ്ടിന് അനുകൂലമായി മുദ്രാവാക്യം വിളിച്ചതിനെ ചൊല്ലിയായിരുന്നു സംഘര്‍ഷം. സമ്മേളനത്തിന്റെ ഭാഗമായി ഇന്നാണ് പ്രതിനിധി സമ്മേളനം നിശ്ചയിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ തമ്മിലടിയെ തുടര്‍ന്ന് സമ്മേളനത്തിന്റെ നടപടികള്‍ സംസ്ഥാന നേതൃത്വം റദ്ദാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ സമ്മേളനം നടത്താന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.