• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിടികിട്ടാപ്പുള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ; അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ; പരാതി നൽകി

by Web Desk 01 - News Kerala 24
May 30, 2022 : 12:20 pm
0
A A
0
പിടികിട്ടാപ്പുള്ളി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ; അറസ്റ്റ് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ; പരാതി നൽകി

കൊച്ചി : എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പി എം ആർഷോയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോൺഗ്രസിന്‍റെ പരാതി. ക്രിമിനൽ കേസുകളിൽ പ്രതിയായ ആർഷോ പിടികിട്ടാപുള്ളിയാണെന്ന് കൊച്ചി പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പോലീസ് അന്വേഷിച്ച് കണ്ടെത്താത്ത പ്രതി മലപ്പുറത്തെ എസ്എഫ്ഐ സമ്മേളത്തിൽ പങ്കെടുത്തെന്ന് ചൂണ്ടിക്കാണിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് ഡിജിപിക്ക് പരാതി നൽകിയിരിക്കുന്നത്.

കൊച്ചിയിൽ നിസ്സാമുദ്ദീൻ എന്ന വിദ്യാർത്ഥിയെ ആക്രമിച്ചതിന് അറസ്റ്റിലായ ആർഷോ ജാമ്യവ്യസ്ഥ വ്യവസ്ഥകൾ ലംഘിച്ച് ഒളിവിലാണെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ പരാതിയിൽ പറയുന്നത്. എറണാകുളം ജില്ലാ ഭാരവാഹിയായിരുന്ന പിഎം ആർഷോയെ പെരിന്തൽമണ്ണയിൽ നടന്ന എസ്എഫ്ഐ സംസ്ഥാന സമ്മേളനാണ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഉപാധികളോടെ പുറത്തിറങ്ങിയ ശേഷം വിവിധ കുറ്റകൃത്യങ്ങളിൽ പ്രതിയായതോടെ ആർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എഐഎസ്എഫ് വനിതാ നേതാവിനെ ജാതി പേര് വിളിച്ച് ആക്രമിച്ച കേസിലും ആർഷോ പ്രതിയാണ്.

സമര കേസുകളിലും നിരവധി സംഘർഷങ്ങളിലും പ്രതിയായ പിഎം ആർഷോ കൊച്ചി പോലീസ് ഹൈക്കോടതിയെ അറിയിച്ച പ്രകാരം പിടികിട്ടാപ്പുള്ളിയാണ്. ഈ വർഷം ഫെബ്രുവരി 28നാണ് ഹൈക്കോടതി അർഷോയുടെ ജാമ്യം റദ്ദാക്കുന്നത്. 2018ൽ ഈരാറ്റുപേട്ട സ്വദേശി നിസാമിനെ മർദ്ദിച്ച കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയിട്ടും നിരവധി കേസുകളിൽ തുടർന്നും അർഷോ പ്രതിയായി. ഇതോടെ ജാമ്യ ഉപാധികൾ ലംഘിച്ചെന്ന് കാട്ടിയാണ് ജസ്റ്റിസ് സുനിൽ തോമസ് അദ്ധ്യക്ഷനായ ബഞ്ച് പിഎം അർഷോയുടെ ജാമ്യം റദ്ദാക്കിയത്. എന്നാൽ പോലീസ് ഒളിവിലാണെന്ന് ഹൈക്കോടതിയെ അറിയിച്ച വിദ്യാർത്ഥി നേതാവ് പെരിന്തൽമണ്ണയിൽ എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിൽ ഉടനീളം പങ്കെടുത്തു. സമ്മേളനം അവസാനിച്ചപ്പോൾ സംസ്ഥാന സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

എഐഎസ്എഫ് വനിതാ നേതാവായ നിമിഷയെ എംജി സർവകലാശാല തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ പ്രവർത്തകർ മർദ്ദിച്ച സംഭവത്തിലും അർഷോ പ്രതിയാണ്. ജാതിപേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് അർഷോക്കെതിരെ അന്ന് ഉയർന്നത്. അപ്പോഴും എസ്എഫ്ഐ ആർഷോക്ക് പിന്തുണ നൽകിയിരുന്നു. എറണാകുളം ലോ കൊളെജിൽ റാഗിംഗ് പരാതിയിലും ആർഷോ പ്രതിയാണ്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്ന് ആർഷോ വ്യക്തമാക്കി. 25 വയസ് പ്രായപരിധി കർശനമാക്കിയതോടെ എസ്എഫ്ഐ നേതൃത്വത്തിൽ നിന്നും വലിയ നിരയാണ് ഇത്തവണ ഒഴിവായത്. തുടർന്നാണ് സെക്രട്ടറി സ്ഥാനത്തെക്ക് ആർഷോ പരിഗണിക്കപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയ്ഡഡ് നിയമനം പിഎസ്സിക്ക് വിടുന്നത് സര്‍ക്കാരിന്റെ ആലോചനയിലില്ല : മന്ത്രി വി ശിവൻകുട്ടി

Next Post

മണിച്ചന്‍റെ മോചനം ; ഫയൽ തിരിച്ചയച്ചത് ചില സംശയങ്ങൾ ഉള്ളതിനാൽ – ഗവർണർ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മണിച്ചന്‍റെ മോചനം ; ഫയൽ തിരിച്ചയച്ചത് ചില സംശയങ്ങൾ ഉള്ളതിനാൽ – ഗവർണർ

മണിച്ചന്‍റെ മോചനം ; ഫയൽ തിരിച്ചയച്ചത് ചില സംശയങ്ങൾ ഉള്ളതിനാൽ - ഗവർണർ

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

കൊവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളോടൊപ്പം രാജ്യമുണ്ടെന്ന് പ്രധാനമന്ത്രി

ജാനകി ടീച്ചര്‍ കൊലക്കേസ് ; രണ്ട് പ്രതികൾ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു, ശിക്ഷ നാളെ

ജാനകി ടീച്ചര്‍ കൊലക്കേസ് ; രണ്ട് പ്രതികൾ കുറ്റക്കാര്‍, ഒരാളെ വെറുതെ വിട്ടു, ശിക്ഷ നാളെ

ജനനേന്ദ്രിയം മുറിച്ച കേസ് ; ഗംഗേശാനന്ദക്കെതിരെയും പെണ്‍കുട്ടിക്കെതിരെയും കുറ്റപത്രം നല്‍കും

ജനനേന്ദ്രിയം മുറിച്ച കേസ് ; ഗംഗേശാനന്ദക്കെതിരെയും പെണ്‍കുട്ടിക്കെതിരെയും കുറ്റപത്രം നല്‍കും

മത വിദ്വേഷ പ്രസംഗം ; പി സി ജോർജിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

പിതാക്കന്മാരെ നികൃഷ്ട ജീവി എന്ന് വിളിച്ചത് ഞാനല്ല ; തൃശ്ശൂർ ബിഷപ്പിന് പി.സി.ജോ‍ർജിന്റെ മറുപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In