പിറവം: സുഹൃത്തിന്റെ മകളെ പീഡിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാവിനെ രാമമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. രാമമംഗലം സ്രാമ്പിക്കൽ എൽജു ബേബിയാണ് (29) അറസ്റ്റിലായത്. ഒരുവർഷമായി എൽജു കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായാണ് വിവരം. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി.
യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റി അംഗവും കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാണ് എൽജു. ഒരുവർഷംമുമ്പ് സമാനപരാതി ഉണ്ടായപ്പോൾ സ്ഥാനത്തുനിന്ന് മാറ്റിയതായി നേതാക്കൾ പറയുന്നു.