തിരുവനന്തപുരം: കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർലൈൻവിരുദ്ധ സമരക്കാര്‍ക്കെതിരെയുണ്ടായ പൊലീസ് അതിക്രമത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്.നായർ ഹർജി നൽകി.
സ്ത്രീകള്‍ അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചുനീക്കി അറസ്റ്റ് ചെയ്യുന്ന കടുത്ത മനുഷ്യാവകാശ ലംഘനമാണു മാടപ്പള്ളിയിൽ അരങ്ങേറിയത്. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ ബലംപ്രയോഗിച്ചു നീക്കിയത്. സംസ്ഥാനത്തിന്റെ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.