തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസിനുനേരെ കല്ലേറുണ്ടായി. സെക്രട്ടേറിയറ്റിനുള്ളിലേക്ക് കുപ്പിയെറിഞ്ഞു. പൊലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. ലാത്തിച്ചാർജിൽ നിരവധിപ്പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. മാർച്ചിനിടെ പ്രതിഷേധക്കാർ പൊലീസിന്റെ ബാരിക്കേഡ് തള്ളി മാറ്റാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉണ്ടായത്.
നോർത്ത് ഗേറ്റിനോടു ചേർന്ന വശത്തുകൂടി സെക്രട്ടേറിയറ്റിന് അകത്തു കടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.അതേസമയം, പ്രതിഷേധം നിര്‍ത്തില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ അറിയിച്ചു. പിരിഞ്ഞുപോകുന്ന പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് കണ്ണീര്‍ വാതകം പ്രയോഗിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.