ചെന്നൈ ∙ വിവാഹ വിരുന്നിനിടെ തിളച്ച രസം നിറച്ച പാത്രത്തിൽ വീണു ഗുരുതരമായി പൊള്ളലേറ്റ കോളജ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു. തിരുവള്ളൂർ മീഞ്ചൂരിൽ അത്തിപ്പട്ട് പുതുനഗർ സ്വദേശി സതീഷ് (20) ആണു മരിച്ചത്. മൂന്നാം വർഷ ബിരുദത്തിനു പഠിക്കുന്നതിനിടെ കേറ്ററിങ് ജോലിയും പാർട്ട് ടൈമായി ചെയ്തിരുന്നു. കഴിഞ്ഞ 23ന് മീഞ്ചൂരിലെ വിവാഹ മണ്ഡപത്തിൽ ഭക്ഷണം വിളമ്പവെ പാത്രങ്ങൾ എടുക്കുന്നതിനിടെ രസം നിറച്ച വലിയ പാത്രത്തിനുള്ളിലേക്കു കുഴഞ്ഞു വീഴുകയായിരുന്നു.