കോഴിക്കോട്: മൂന്ന് കിലോയിലധികം കഞ്ചാവുമായി യുവാവിനെ കൊടുവള്ളി പോലിസ് പിടികൂടി. പന്നൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന പന്നിക്കോട്ടൂര്‍ വൈലാങ്കര സഫ്ദര്‍ ഹാശ്മി (29) ആണ് ശനിയാഴ്ച പിടിയിലായത്. 3.270 കിലോഗ്രാം കഞ്ചാവ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. റൂറല്‍ എസ്പി എ. ശ്രീനിവാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്ഐ സി കെ റസാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. 55 കിലോ കഞ്ചാവ് കടത്തിയ കേസില്‍ മഞ്ചേരിയില്‍ ഇയാള്‍ക്കെതിരെ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്ഐമാരായ രാജീവ്ബാബു, വി കെ സുരേഷ്, എഎസ്ഐ സജീവന്, എസ്സിപിഒ ലിനീഷ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.