• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്ആര്‍ടിസി ഇടിച്ച് യുവാക്കള്‍ മരിച്ച സംഭവം : അന്വേഷണത്തിന് പ്രത്യേക സംഘം ; യാത്രക്കാരുടെ മൊഴിയെടുക്കും

by Web Desk 06 - News Kerala 24
February 12, 2022 : 7:59 am
0
A A
0
കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

തൃശ്ശുര്‍ : തൃശ്ശുര്‍ – പാലക്കാട് ദേശീയപാതയില്‍ കെഎസ് ആര്‍ടിസി ബസിനടിയില്‍പ്പെട്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ ആരോപണം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് പാലക്കാട് എസ് പി. ദുര്‍ബല വകുപ്പുകള്‍ മാത്രമാണ് ചുമത്തിയതെന്ന പരാതിയുള്‍പ്പെടെ പരിശോധിക്കും. മരിച്ച യുവാക്കളുടെ ബന്ധുക്കള്‍, സംഭവ ദിവസം ബസ്സിലുണ്ടായിരുന്ന യാത്രക്കാര്‍ എന്നിവരുടെ വിശദമായ മൊഴിയും പോലീസ് അടുത്ത ദിവസം രേഖപ്പെടുത്തും. തിങ്കളാഴ്ച രാത്രിയാണ് ദേശീയ പാതയില്‍ കുഴല്‍മന്ദത്തിന് സമീപം കെഎസ്ആര്‍ടിസി ബസ്സിനടിയില്‍പ്പെട്ട് കാവശ്ശേരി സ്വദേശി ആദര്‍ശ്, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവര്‍ മരിച്ചത്. അപകടകരമായ രീതിയില്‍ ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പുറകെ യുണ്ടായിരുന്ന കാറിലെ ഡാഷ് ബോര്‍ഡ് ക്യാമറിയില്‍ പതിഞ്ഞിരുന്നു.

എന്നാല്‍ പോലീസ് ഡ്രൈവര്‍ക്കെതിരെ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തല്ല കേസെടുത്തതെന്നും ശക്തമായ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും ഇരുവരുടെയും കുടുംബാംഗങ്ങള്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കുഴല്‍മന്ദം സിഐ യുടെ നേതൃത്വത്തിലുളള സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചത്. മാതാപിതാക്കളുടേയും ബന്ധുക്കളുടെയും വിശദമായ മൊഴി രേഖപ്പെടുത്തും. സംഭവ ദിവസം ബസിലുണ്ടായിരുന്ന യാത്രക്കാരില്‍ നിന്നും വിവരശേഖരണം നടത്തും. ബസ് ജീവനക്കാരുമായി യുവാക്കള്‍ തര്‍ക്കിച്ചിരുന്നെന്നും ഇതിലുളള വൈരാഗ്യത്താലാണ് ബസിടിപ്പിച്ചതെന്നും ബന്ധുക്കളോട് ചില യാത്രക്കാര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് വിശദമായ മൊഴിയെടുപ്പ്. ദേശീയ പാതയോരത്തുളള കടകളില്‍ നിന്നുള്‍പ്പെടെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും.

അതേ സമയം, അപകടമുണ്ടാക്കിയ കെ എസ് ആര്‍ടി സി ഡ്രൈവര്‍ സി എല്‍ ഔസേപ്പിനെ ജാമ്യത്തില്‍ വിട്ടു. നിലവില്‍ ഇവര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൊലക്കുറ്റത്തിന് കേസെടുത്ത് ഡ്രൈവറെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യണമെന്നാണ് ഇരു യുവാക്കളുടെയും ബന്ധുക്കളുടെ ആവശ്യം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലങ്കര കത്തോലിക്കാ ബിഷപ്പിന് ഇന്ന് നിര്‍ണായക ദിനം ; മണല്‍ ഖനനക്കേസിലെ അപ്പീല്‍ പരിഗണിക്കും

Next Post

യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്നവസാനിക്കും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്നവസാനിക്കും

യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ; പരസ്യപ്രചാരണം ഇന്നവസാനിക്കും

വര്‍ക്കല താലൂക്കാശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച് മരിച്ചു

കോവിഡ് ; വിദേശത്തു മരിച്ചവര്‍ക്കും ആനുകൂല്യം വേണമെന്നു ഹര്‍ജി

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉക്രൈനില്‍ ഏത് നിമിഷവും റഷ്യയുടെ വ്യോമാക്രമണം ഉണ്ടാകാം ; ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

ഇന്ത്യയുടെ ഡിജിറ്റല്‍ കറന്‍സി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം 15ന് കണിച്ചുകുളങ്ങരയില്‍ തുടക്കം

സിപിഐ എം ആലപ്പുഴ ജില്ലാ സമ്മേളനം 15ന് കണിച്ചുകുളങ്ങരയില്‍ തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In