കൊല്ലം: മൺട്രോത്തുരുത്തിൽ പത്ത് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ. വിനോദ് ഭവനത്തിൽ 48-കാരനായ വിനോദിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ തൊഴുത്തിലായിരുന്നു പത്ത് ലിറ്റർ ചാരായവും 50 ലിറ്റർ കോടയും സൂക്ഷിച്ചിരുന്നത്. മൺട്രോ തുരത്തിലെ ഒമ്പാതാം വാർഡിലും പ്രദേശത്തും വൽപ്പന നടത്തിയരുന്നതായും എക്സൈസിന് വിവരം ലഭിച്ചിരുന്നു. വിനോദിനെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് ശിവറാമും പാർട്ടിയും ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അതേസമയം, അഡീഷണൽ എക്സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം സംസ്ഥാനത്തുടനീളം വ്യാജ ലഹരിപദാർത്ഥങ്ങൾ കണ്ടെത്തുന്നതിലേക്കായി വ്യാപക പരിശോധന നടന്നുവരികയാണ്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടങ്ങളി ലാണ് പ്രധാനമായും പരിശോധന നടന്നത്. വിവിധ ലേബർ ക്യാമ്പുകളിൽ നിന്നായി കഞ്ചാവ് ഉൾപ്പെടെയുള്ള, നിരോധിത പുകയില ഉൽപ്പന്നങ്ങൾ വൻതോതിൽ കണ്ടെടുത്തു. വരും ദിവസങ്ങളിലും വ്യാപക പരിശോധന തുടരുമെന്ന് ഇഎൻ സുരേഷ്, അഡീഷ്യൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ് ) അറിയിച്ചു.