• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാദ യൂട്യൂബർ തൊപ്പിയെ അറസ്റ്റ് ചെയ്ത് കണ്ണപുരം പൊലീസും, സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

by Web Desk 04 - News Kerala 24
June 23, 2023 : 10:33 pm
0
A A
0
‘തൊപ്പി’ക്ക് സ്‌റ്റേഷന്‍ ജാമ്യം; കണ്ണപുരം പൊലീസും കേസെടുത്തു: ഫോണ്‍ കസ്റ്റഡിയില്‍

കണ്ണൂർ: പൊതുയിടത്തിൽ അശീല പരാമർശങ്ങൾ നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിലെടുത്ത വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കണ്ണപുരം പൊലീസ് വളാഞ്ചേരിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. നേരത്തെ വളാഞ്ചേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നാണ് നിർദേശം. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരം കേസെടുത്തത്.

നേരത്തെ എറണാകുളത്തെ സുഹൃത്തിൻറെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിൽ എടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ തൊപ്പി നിഹാദ് പോസ്റ്റ് ചെയ്തിരുന്നു. വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് അകത്തെത്തിയത്. പൊലീസിന്റെ ഈ തിടുക്കപ്പെട്ട നടപടി ഒട്ടും ശരിയായില്ലെന്ന തരത്തിൽ വിമർശനങ്ങൾ വന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഒരു മണിക്കൂറോളം വാതിൽ തുറക്കാതിരുന്നെന്നും ഒടുവിൽ വാതിൽ പൂർണ്ണമായും ലോക്ക് ആയിപ്പോയ ഘട്ടത്തിലാണ് ചവിട്ടിത്തുറന്നതെന്നുമാണ് പൊലീസ് വിശദീകരണം.

നിഹാദിന്റെ പക്കൽ അശ്ലീല വീഡിയോ ഉണ്ടെന്ന സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ലാപ്പ് ടോപ്പിലെ തെളിവുകള്‍ നശിപ്പിക്കാതിരിക്കാൻ വേണ്ടിയാണ് വാതിൽ ചവിട്ടി പൊളിച്ചതെന്നും പൊലീസ് പറയുന്നു. വളാ‌ഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ട് സ്റ്റേഷൻ ജാമ്യം ലഭിക്കാവുന്ന ഗതാഗത തടസം ഉണ്ടാക്കി, പൊതു ഇടത്തിൽ അശ്ലീല പരാമർശങ്ങൾ എന്നീ വകുപ്പുകളായിരുന്നു ചുമത്തിയത്. തൊപ്പിയുടെ ലാപ്ടോപ്പ് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, രണ്ടു മൊബൈൽ ഫോണുകൾ എന്നിവയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. സൈബര്‍ പൊലീസ് വിശദപരിശോധനകള്‍ നടത്തിയശേഷം കോടതിക്ക് കൈമാറും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

1.30 ലക്ഷം പ്രവാസികള്‍ക്കെതിരെ നടപടിയടുക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കുന്നു

Next Post

വിദ്യ ശുചിമുറിയിൽ വീണ് മരിച്ചതല്ല, കൊലപാതകമെന്ന് തെളിഞ്ഞു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവനന്തപുരത്ത് യുവതി വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയില്‍; ഭർത്താവ് കസ്റ്റഡിയിൽ

വിദ്യ ശുചിമുറിയിൽ വീണ് മരിച്ചതല്ല, കൊലപാതകമെന്ന് തെളിഞ്ഞു

നടി ശില്പയുടെ മരണം: വിചാരണ നടപടികൾക്ക് സ്റ്റേ, കോടതി ഇടപെടൽ അച്ഛന്റെ ഹർജിയിൽ

നടി ശില്പയുടെ മരണം: വിചാരണ നടപടികൾക്ക് സ്റ്റേ, കോടതി ഇടപെടൽ അച്ഛന്റെ ഹർജിയിൽ

വ്യാജ ഡിഗ്രി വിവാദം: നിഖിൽ തോമസിന്റെ സർട്ടിഫിക്കറ്റുകൾ മുഴുവൻ പരിശോധിക്കാൻ നിർദ്ദേശം

വ്യാജ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് പിടിയിൽ

കെപിസിസി പ്രസിഡന്റ് കെ സുധാകരന് സുരക്ഷ വര്‍ധിപ്പിച്ചു ; വീടിനും പോലീസ് കാവൽ

കെ.സുധാകരന്റെ അറസ്റ്റിൽ ഓ.ഐ.സി.സി ഓഷ്യാന റീജിയന്റെ പ്രതിഷേധം

പനിക്കിടക്കയിൽ കേരളം, കാലവർഷത്തിനൊപ്പം പകർച്ച വ്യാധികളും; ഡെങ്കി – എലിപ്പനി ബാധ വ്യാപകം

പനിച്ചു വിറച്ച് കേരളം, എണ്ണം 13,000 കടന്നു; ഇന്ന് ഡ്രൈഡേ ആചരിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In