• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രാന്ധവയും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചു

by Web Desk 04 - News Kerala 24
October 2, 2023 : 8:29 pm
0
A A
0
ഇന്ത്യൻ ശതകോടീശ്വരൻ ഹർപാൽ രാന്ധവയും മകനും സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചു

ഇന്ത്യൻ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹർപാൽ രാന്ധവയും മകൻ അമേർ കബീർ സിങ് രാന്ധവയും ഉൾപ്പെടെ ആറ് പേർ സിംബാബ്‌വെയിൽ വിമാനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. മുറോവ വജ്ര ഖനിക്ക് സമീപമാണ് അവർ സഞ്ചരിച്ച ഒറ്റ എഞ്ചിൻ സ്വകാര്യ വിമാനം തകർന്നുവീണതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.രാന്ധവയും മകൻ അമേറും സഞ്ചരിച്ചിരുന്ന വിമാനം സാങ്കേതിക തകരാർ മൂലമാണ് തകർന്നതെന്നും താഴെ പതിക്കുന്നതിന് മുമ്പായി തന്നെ വിമാനം പൊട്ടിത്തെറിച്ചിരിക്കാമെന്നും റിപ്പോർട്ടുകൾ പറയുന്നു. മഷാവയിലെ സ്വമഹാൻഡെ എന്ന പ്രദേശത്താണ് വിമാനം തകർന്നുവീണത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ എല്ലാവരും മരിച്ചിരുന്നു.

റിയോസിം എന്ന ഖനന കമ്പനിയുടെ ഉടമയാണ് ബില്യണയറായ ഹർപാൽ രാന്ധവ. സ്വർണ്ണവും കൽക്കരിയും ഉത്പാദിപ്പിക്കുന്ന റിയോസിമ്മിന് നിക്കൽ, കോപ്പർ എന്നിവയുടെ റിഫൈനിങ്ങുമുണ്ട്. റിയോസിമിന്റെ ഉടമസ്ഥതയിലുള്ള സെസ്‌ന 206 (Cessna 206) വിമാനത്തിലാണ് ഖനന വ്യവസായിയും മകനും യാത്ര ചെയ്തിരുന്നത്. വെള്ളിയാഴ്ച ഹരാരെയിൽ നിന്ന് റിയോസിമിന്റെ ഭാഗിക ഉടമസ്ഥതയിലുള്ള മുറോവ വജ്രഖനിയിലേക്ക് പോകുന്നതിനിടെയാണ് ദാരുണമായ സംഭവം നടന്നത്.മരിച്ചവരുടെ പേരുകൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല, എന്നാൽ രൺധാവയുടെ സുഹൃത്തും മാധ്യമപ്രവർത്തകനുമായ ഹോപ്‌വെൽ ചിനോനോ അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. രാന്ധവയുടെയും മകന്റെയും അനുസ്മരണ ചടങ്ങ് അറിയിച്ചുകൊണ്ട് ചിനോനോ ഒരു ട്വീറ്റും പങ്കുവെച്ചിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മണിപ്പൂരിനെ കുറിച്ചോ ഉജ്ജയിനിനെ കുറിച്ചോ ഒന്നും മിണ്ടില്ല, പക്ഷേ നുണപ്രചരണം കൃത്യമായി ചെയ്യും’; മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ജയറാം രമേശ്

Next Post

റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി; വയോധികനുൾപ്പെടെ മൂന്ന് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി; വയോധികനുൾപ്പെടെ മൂന്ന് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങി; വയോധികനുൾപ്പെടെ മൂന്ന് യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി

നബിദിനം: പൊതു അവധി 28ന്

മഴ ശക്തമായി തുടരുന്നു; വെള്ളപ്പൊക്ക ഭീഷണി, കോട്ടയം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘വാക്സിൻ സർട്ടിഫിക്കറ്റ്, എഡിറ്റഡ് ഓഡിയോ’; മോനയെ കൊന്നത് പകയിൽ, റാണ വീട്ടുകാരെ പറ്റിക്കാൻ ചെയ്തത് ഇങ്ങനെ’

'വാക്സിൻ സർട്ടിഫിക്കറ്റ്, എഡിറ്റഡ് ഓഡിയോ'; മോനയെ കൊന്നത് പകയിൽ, റാണ വീട്ടുകാരെ പറ്റിക്കാൻ ചെയ്തത് ഇങ്ങനെ'

ഐഫോൺ 13 കേടുവരുത്തിയെന്ന്; ആപ്പിൾ ഇന്ത്യ സർവിസ് സെന്‍ററിൽ നിന്ന് നഷ്ടപരിഹാരം നേടി യുവാവ്

ഐഫോൺ 13 കേടുവരുത്തിയെന്ന്; ആപ്പിൾ ഇന്ത്യ സർവിസ് സെന്‍ററിൽ നിന്ന് നഷ്ടപരിഹാരം നേടി യുവാവ്

പതിവായി ഉച്ചയ്ക്ക് ചോറിനൊപ്പം ക്യാരറ്റ് കഴിക്കൂ, ചില ഗുണങ്ങളുണ്ട്…

പതിവായി ഉച്ചയ്ക്ക് ചോറിനൊപ്പം ക്യാരറ്റ് കഴിക്കൂ, ചില ഗുണങ്ങളുണ്ട്...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In