കല്‍പ്പറ്റ : ബിവറേജസ് ഷോപ്പുകളും മറ്റും അവധിയുള്ള ദിവസങ്ങളില്‍ ആവശ്യക്കാര്‍ക്ക് കൂടിയ വിലക്ക് വിതരണം ചെയ്യാനായി സൂക്ഷിച്ച മദ്യവും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയ ആളെയും പൊക്കി എക്‌സൈസ്. കഴിഞ്ഞ ദിവസം പടിഞ്ഞാറത്തറയിലാണ് സംഭവം. പടിഞ്ഞാറത്തറ കൂനംകാലായില്‍ വീട്ടില്‍ കെ.ആര്‍. മനു (52) ആണ് അറസ്റ്റിലായത്. മനു സ്വന്തമായി സൂക്ഷിച്ചിരുന്ന ഇരുപത് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യവും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നിന്ന് വാങ്ങുന്ന മദ്യം കൂടിയ വിലക്ക് ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നതായിരുന്നു പ്രതിയുടെ രീതി. ഡ്രൈഡേകളില്‍ ഇയാള്‍ സ്ഥിരമായി മദ്യം വില്‍പ്പന നടത്തുന്നതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം മേഖലയില്‍ നിരീക്ഷണം നടത്തിയത്. ജില്ല എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രിവന്റിവ് ഓഫീസര്‍ എം.ബി. ബി ഹരിദാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. ശശികുമാര്‍, കെ.എ. ഉണ്ണികൃഷ്ണന്‍, വി.ബി. നിഷാദ്, എം. സുരേഷ് എന്നിവരാണ് മനുവിനെ പിടികൂടിയത്. ഇയാള്‍ റിമാന്റിലാണ്.