• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി

by Web Desk 04 - News Kerala 24
June 13, 2024 : 8:47 pm
in India, News
0
A A
0
ജമ്മുകശ്മീരും ലഡാക്കും അവിഭാജ്യഘടകം, മറ്റ് ഒരു രാജ്യവും അഭിപ്രായം പറയേണ്ട; സുരക്ഷാ സാഹചര്യം വിലയിരുത്തി മോദി

ദില്ലി: ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. മൂന്ന് ദിവസത്തിനിടെ തുടർച്ചയായി നാല് തവണ ഭീകരാക്രമണം ഉണ്ടായതിന് പിന്നാലെയാണ് അമിത് ഷാ ഉള്‍പ്പെടെ ഉള്ളവരുമായി മോദി ചർച്ച നടത്തിയത്. ഭീകരരെ നേരിടാൻ എല്ലാ സാധ്യതകളും ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു. ഇതിനിടെ ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതിനെ വിദേശകാര്യമന്ത്രാലയം വിമർശിച്ചു.മൂന്ന് ദിവസമായി നാലിടങ്ങില്‍ ഭീകരാക്രമണം ഉണ്ടായ സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരിലെ സുരക്ഷ സാഹചര്യം വിലയിരുത്തിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉള്‍പ്പെടെയുള്ളവരുമായി ചർച്ച നടത്തിയ മോദി ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹയുമായും സംസാരിച്ചു. നിലവിലെ സേനാ വിന്യാസത്തെ കുറിച്ചും എന്തൊക്കെ സജ്ജീകരണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ടെന്നും യോഗത്തില്‍ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

ഭീകരാക്രമണം നേരിടാൻ മുഴുവൻ സംവിധാനങ്ങളും വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി യോഗത്തില്‍ നിർദേശിച്ചു. ഈ മാസം അവസാനം മുതല്‍ ഓഗസ്റ്റ് 19 വരെ അമർനാഥ് യാത്ര നടക്കുന്നതിനാല്‍ മേഖലയില്‍ കൂടുതല്‍ ജാഗ്രത പുലർത്തേണ്ടതാണ് സാഹചര്യം. ഇതിന് പിന്നാലെ ജമ്മുകശ്മീരില്‍ നിയമസഭ തെരഞ്ഞെടുപ്പും നടത്തേണ്ടതുണ്ട്.
സൈനിക സജ്ജീകരണങ്ങള്‍ക്ക് പുറമെ ഭരണകൂട തലത്തില്‍ ഭീകരരെ തടയാൻ ഏർപ്പെടുത്തിയിരിക്കുന്ന സജ്ജീകരണങ്ങളെ കുറിച്ചും പ്രധാനമന്ത്രിയോട് ഉദ്യോഗസ്ഥർ വിശദീകരിച്ചു.

മോദി സർക്കാരിന്‍റെ സത്യപ്രതിജ്ഞ‌ക്കിടെയാണ് ജമ്മുകശ്മീരിലെ റിയാസിയില്‍ തീർത്ഥാടകർക്ക് നേരെ ഭീകരാക്രമണം നടക്കുകയും 9 പേർ കൊല്ലപ്പെടുകയും ചെയ്തത്. അതേസമയം. ചൈനയും പാകിസ്ഥാനും സംയുക്ത പ്രസ്താവനയില്‍ ജമ്മുകശ്മീരിനെ പരാമർശിച്ചതില്‍ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തി. ജമ്മുകശ്മീരിനെ കുറിച്ച് ഇരു രാജ്യങ്ങളും നടത്തിയത് അനാവശ്യ പരാമർശമാണ്. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും മറ്റ് ഒരു രാജ്യവും അതേ കുറിച്ച് അഭിപ്രായം പറയേണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്‍റെ ചൈന സന്ദ‌ർശനത്തിലൊടുവില്‍ ജൂണ്‍ 7ന് നടത്തിയ സംയുക്ത പ്രസ്താവനയിലാണ് ജമ്മുകശ്മീർ വിഷയവും പരാമർശിക്കപ്പെട്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജി7 ഉച്ചക്കോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തും

Next Post

ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മദീനയിൽ മരിച്ചു

കുവൈത്ത് ദുരന്തം: വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു, മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും

കുവൈത്ത് ദുരന്തം: വ്യോമസേനാ വിമാനം കുവൈത്തിലേക്ക് പുറപ്പെട്ടു, മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും

കുവൈറ്റ് ദുരന്തം; ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് ദുരന്തം; ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരത്തേക്ക് മാറ്റി, സമ്മേളനം രാത്രിയിലും തുടരും

വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പർ ഉപയോഗിക്കുന്നുവെന്ന് ആരോപണം; മാർഗനിര്‍ദേശങ്ങളിറക്കി രജിസ്ട്രാർ ജനറല്‍

വിരമിച്ച ഹൈക്കോടതി ജഡ്ജി ചേമ്പർ ഉപയോഗിക്കുന്നുവെന്ന് ആരോപണം; മാർഗനിര്‍ദേശങ്ങളിറക്കി രജിസ്ട്രാർ ജനറല്‍

എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

എയർഇന്ത്യ വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021