• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തുരങ്കപാത: വയനാട് ജില്ലയിലെ മുഴുവൻ സ്ഥലവും ലഭ്യമായി; നിർമാണം ഒരുമാസത്തിനുള്ളിൽ

by Web Desk 04 - News Kerala 24
June 2, 2024 : 7:15 pm
in Kerala, News
Reading Time: 1 min read
0
A A
0
തുരങ്കപാത: വയനാട് ജില്ലയിലെ മുഴുവൻ സ്ഥലവും ലഭ്യമായി; നിർമാണം ഒരുമാസത്തിനുള്ളിൽ

കോഴിക്കോട്‌> കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്കായി വയനാട് ജില്ലയിലെ മുഴുവൻ സ്ഥലവും ലഭ്യമായി. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യമറിയിച്ചത്. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതോടെ നിർമാണം ജൂലൈയിൽ ആരംഭിക്കും. നിർമാണക്കരാറിനായി ടെൻഡർ നൽകിയ 13 കമ്പനികളുടെ യോഗ്യതാ പരിശോധന പൂർത്തിയാകുന്നതിനു പിന്നാലെ ടെൻഡറുകൾ തുറക്കുമെന്ന്‌ കൊങ്കൺ റെയിൽവേ അറിയിച്ചിരുന്നു.
8.1 കിലോമീറ്റർ ദൈർഘ്യമുള്ള ഇരട്ടത്തുരങ്കം രാജ്യത്തെ നീളംകൂടിയ മൂന്നാമത്തെ പാതയാണ്‌. പത്തുമീറ്റർ വീതമുള്ള നാലുവരിയായാണ്‌ പാത. 300 മീറ്റർ ഇടവിട്ട്‌ ക്രോസ്‌വേകളുണ്ടാവും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഗതാഗതം നിലയ്‌ക്കാതിരിക്കാനാണിത്‌. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിൽ മറിപ്പുഴയിൽ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജിൽ അവസാനിക്കുന്നതാണ് പാത. മറിപ്പുഴയിൽ നിർമിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്തുനിന്നാണ് തുരങ്കം ആരംഭിക്കുക.

ഒരിക്കലും നടക്കില്ലെന്ന് കരുതിയ പദ്ധതിയാണ് എൽഡിഎഫ്‌ സർക്കാരിന്റെ ഇച്ഛാശക്തിയിൽ യാഥാർഥ്യമാവുന്നത്‌. 1643.33 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്നതാണ്‌ ഇരട്ട തുരങ്കപാത. ഇരുവഴിഞ്ഞിപ്പുഴക്ക്‌ കുറുകെ 93.12 കോടി ചെലവിൽ ആർച്ച് പാലവും നാലുവരി സമീപനറോഡും പദ്ധതിയിൽ ഉൾപ്പെടുന്നു. രണ്ട് ഘട്ടമായാണ്‌ ടെൻഡർ ക്ഷണിച്ചത്. കിഫ്ബിയിൽ പാതയ്ക്ക് 2138 കോടി രൂപയുടെ ഭരണാനുമതി നേരത്തെ ലഭിച്ചിരുന്നു.ഒന്നാം പിണറായി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി 2020 ഒക്ടോബർ അഞ്ചിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്‌. നാലുവർഷത്തിനകം തുരങ്കപാത പൂർത്തിയാക്കുമെന്നാണ്‌ സർക്കാർ പ്രഖ്യാപനം.

വനത്തിന്‌ കോട്ടമില്ലാതെ നിർമാണം

പദ്ധതിക്ക്‌ ഉപയോഗിക്കുന്ന വനഭൂമിക്ക് പകരം 17 ഹെക്ടറിൽ വനം ഒരുക്കണമെന്ന നിബന്ധനയോടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തുരങ്കപാതയ്‌ക്ക്‌ പ്രാഥമിക അനുമതി ലഭിച്ചത്‌. ഒരു മരം പോലും മുറിച്ചുമാറ്റാതെയും സാധ്യമാവുന്നത്ര പരിസ്ഥിതി സൗഹൃദമായുമാണ്‌ നിർമാണം. 34.31 ഹെക്ടർ വനഭൂമിയാണ് ഏറ്റെടുക്കുക.

വനഭൂമിയിൽ നിർമാണപ്രവൃത്തികൾ പരമാവധി ഒഴിവാക്കും. ഏറ്റെടുക്കുന്ന വനഭൂമിക്ക്‌ പകരം നൽകാനുള്ള ഭൂമി വയനാട് ജില്ലയിൽ കണ്ടെത്തിയിട്ടുണ്ട്. സൗത്ത് വയനാട് ഡിവിഷനിലെ ചുള്ളിക്കാട്, കൊല്ലിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിലായാണ്‌ 17.263 ഹെക്ടർ ഭൂമിയിൽ മരം നടുക. ഇത് റിസർവ് വനമായി വിജ്ഞാപനംചെയ്യും. ഇതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊല്ലം ജില്ലയിലെ അഞ്ച് സ്കൂളുകൾക്ക് തിങ്കൾ അവധി

Next Post

മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

മലപ്പുറത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ സണ്‍ഷൈഡ് തകര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

ഫോർട്ട്‌കൊച്ചിയിൽ ഓടുന്ന റോറോയിൽനിന്ന്‌ കടലിലേക്ക് ചാടാൻ ശ്രമിച്ച് യുവതി

ഫോർട്ട്‌കൊച്ചിയിൽ ഓടുന്ന റോറോയിൽനിന്ന്‌ കടലിലേക്ക് ചാടാൻ ശ്രമിച്ച് യുവതി

പുതുശ്ശേരി മാവേലി സ്റ്റോറിൽ ഒരു വർഷത്തെ സേവനം, നടത്തിയത് 5.5 ലക്ഷത്തിന്‍റെ വെട്ടിപ്പ്; മാനേജർക്ക് 12 വർഷം തടവ്

പുതുശ്ശേരി മാവേലി സ്റ്റോറിൽ ഒരു വർഷത്തെ സേവനം, നടത്തിയത് 5.5 ലക്ഷത്തിന്‍റെ വെട്ടിപ്പ്; മാനേജർക്ക് 12 വർഷം തടവ്

വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ

വർക്കലയിൽ ഭർത്താവ് ഭാര്യയെയും മകനെയും തീകൊളുത്തി, പൊളളലേറ്റ ഭർത്താവ് മരിച്ചു, ഭാര്യയും മകനും ചികിത്സയിൽ

‘ഒന്നും ഓർമ്മയില്ല, നന്നായി മദ്യപിച്ചിരുന്നു’; മദ്യലഹരിയിൽ കാറോടിച്ച് രണ്ടുപേരെ കൊന്ന കേസില്‍ 17കാരന്റെ മൊഴി

'ഒന്നും ഓർമ്മയില്ല, നന്നായി മദ്യപിച്ചിരുന്നു'; മദ്യലഹരിയിൽ കാറോടിച്ച് രണ്ടുപേരെ കൊന്ന കേസില്‍ 17കാരന്റെ മൊഴി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021