• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

126 കോടി രൂപയുടെ നികുതി വെട്ടിപ്പ് ; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഡയറക്ടർ പ്രതാപൻ അറസ്റ്റില്‍

by Web Desk 05 - News Kerala 24
December 5, 2023 : 4:24 pm
in Kerala
Reading Time: 1 min read
0
A A
0
126 കോടി രൂപയുടെ നികുതി വെട്ടിപ്പ് ; ഹൈറിച്ച് ഓൺലൈൻ ഷോപ്പ് ഡയറക്ടർ പ്രതാപൻ അറസ്റ്റില്‍

തൃശ്ശൂര്‍ : 126 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്നാരോപിച്ച് തൃശൂർ ആസ്ഥാനമായുള്ള മൾട്ടി ലെവൽ മാർക്കറ്റിംഗ് (എംഎൽഎം) കമ്പനിയുടെ ഡയറക്ടറെ കേരള ജിഎസ്ടി ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്തു. സംസ്ഥാന ജിഎസ്ടി വകുപ്പ് കണ്ടെത്തിയ ഏറ്റവും വലിയ ജിഎസ്ടി വെട്ടിപ്പ് കേസാണിതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ആറാട്ടുപുഴ നെരുവിശ്ശേരി ആസ്ഥാനമായുള്ള ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടർ പ്രതാപൻ കോലാട്ട് ദാസനെയാണ് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഡിസംബർ ഒന്നിനായിരുന്നു അറസ്റ്റ്. മണിചെയിന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതാപനെതിരെ വേറെയും നിരവധി കേസുകളുണ്ട്. മണിചെയിന്‍ മാതൃകയിൽ 10000 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണം ഇയാൾക്കെതിരെ നേരത്തെ ഉയർന്നിരുന്നു.

ഹൈറിച്ച് എന്ന സ്ഥാപനം കേന്ദ്രീകരിച്ച് പണം തട്ടിയ കേസിൽ പ്രതാപനും ഭാര്യക്കുമെതിരെ വയനാട് സുൽത്താൻ ബത്തേരി പോലീസ് ചാർജ് ചെയ്തതടക്കം നിരവധി കേസുകൾ നിലവിലുണ്ട്. മറ്റൊരു തട്ടിക്കൂട്ട് കമ്പനി വഴി മണിച്ചെയിൻ തട്ടിപ്പ് നടത്തിയതിന് പിടിക്കപ്പെട്ട ഇയാൾ ഇപ്പോൾ ഹൈക്കോടതിയിൽ നിന്ന് ജാമ്യമെടുത്താണ് ഹൈറിച്ച് എന്ന സ്ഥാപനം വഴി പുതിയ തട്ടിപ്പിനിറങ്ങിയിരിക്കുന്നത്. ഇത് ജാമ്യ വ്യവസ്ഥകളുടെ ലംഘനം കൂടിയാണ്. വലിയ രാഷ്ട്രീയ സ്വാധീനവും ഉന്നത ബന്ധങ്ങളുമാണ് ഇത്തരം തട്ടിപ്പുകൾക്ക് ഇയാൾക്ക് പിൻബലം. ഇതിനിടയിലാണ് ഇയാൾ ജി എസ് ടി ഇന്റലിജൻസിന്റെ  പിടിയിലാകുന്നത്. സംസ്ഥാന ജിഎസ്ടി രഹസ്യാന്വേഷണ വിഭാഗം കാസർകോട് സീനിയർ ഇന്റലിജൻസ് ഓഫീസർ രമേശൻ കോളിക്കരയുമായി ബന്ധപ്പെട്ടപ്പോളാണ് പ്രതാപന്റെ അറസ്റ്റ് സ്ഥിരീകരിച്ചത്.

എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല. ഇവിടെ പ്രതാപന്റെ അറസ്റ്റിനെക്കുറിച്ച് ജിഎസ്ടി വകുപ്പ് ഇതുവരെ വാർത്തകൾ പുറത്തു വിടാത്തത് വിചിത്രമാണ്. സാധാരണയായി 5 കോടിയിലധികം രൂപയുടെ നികുതിവെട്ടിപ്പ് കേസുകളിൽ GST വകുപ്പ് പത്രപ്രസ്താവനകൾ ഉടനടി പുറപ്പെടുവിക്കാറുണ്ട്. എന്തെങ്കിലും മറച്ചുവെക്കാനുള്ള ശ്രമം നടക്കുന്നതായി സംശയിക്കേണ്ട സാഹചര്യമാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. മാത്രമല്ല സർക്കാരിലെ പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കളുമായും പാർട്ടി ചാനലുമായും ഇയാൾക്ക് വലിയ ബന്ധമുണ്ടെന്നാണ് വിവരം. ഇത്തരം സ്വാധീനങ്ങളുപയോഗിച്ചാണ് ഇവർ ഹൈറിച്ച് എന്ന സ്ഥാപനം വഴി മണിചെയിന്‍ തട്ടിപ്പുകളും മറ്റും നടത്തുന്നതും. ഇപ്പോഴത്തെ അറസ്റ്റ് വിവരം മൂടിവയ്ക്കപ്പെട്ടതിന് പിന്നിലും വമ്പൻ രാഷ്ട്രീയ ഇടപെടലാണെന്നാണ് ആരോപണം.

എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതാപനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ജിഎസ്ടി വെട്ടിപ്പ് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നവംബർ 24ന് ജിഎസ്ടി ഇന്റലിജൻസ് കാസർകോട് യൂണിറ്റ് ആറാട്ടുപുഴയിലെ ഹൈറിച്ച് ഓൺലൈൻ ഷോപ്പിന്റെ ഓഫീസിൽ റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മൂടിവെച്ചെന്നും 126.54 കോടി രൂപ നികുതി വെട്ടിപ്പ് നടത്തിയതായും കണ്ടെത്തിയത്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കമ്പനി ഡയറക്ടർമാരായ പ്രതാപനെയും ശ്രീന കെ എസിനെയും നവംബർ 30 ന് തൃശ്ശൂരിലെ ജിഎസ്ടി ഇന്റലിജൻസ് ഡെപ്യൂട്ടി കമ്മീഷണർ കേരള ജിഎസ്ടി ഓഫീസിലേക്ക് വിളിപ്പിച്ചിരുന്നു.

എന്നാൽ റെയ്ഡ് കഴിഞ്ഞയുടനെ നവംബർ 24, 27 തീയതികളിൽ യഥാക്രമം 1.5 കോടിയും 50 കോടിയും കമ്പനി ജിഎസ്ടി അടച്ചിരുന്നു. കേരള ജിഎസ്ടിയും സ്ഥാപനത്തിന് 15% പിഴ ചുമത്തിയിട്ടുണ്ട്. ബാലൻസ് 75 കോടിയിലധികം രൂപയുടെ ബാധ്യത തീർപ്പാക്കാനിരിക്കെയാണ് പ്രതാപനെ അറസ്റ്റ് ചെയ്തത്. കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിൽ പ്രവർത്തനമുണ്ടെന്നും വിറ്റുവരവ് കൂടുതലാകാൻ സാധ്യതയുണ്ടെന്നുമാണ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലെന്ന് പേര് വെളിപ്പെടുത്തരുതെന്ന നിർദ്ദേശത്തോടെ ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്. കമ്പനിയുടെ ഡയറക്ടർമാർ കുറ്റം സമ്മതിച്ചതായാണ് വിവരം. കേരള ജിഎസ്ടി ഇന്റലിജൻസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് എം‌എൽ‌എം മോഡലിനെ അടിസ്ഥാനമാക്കിയുള്ള ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പ്. അതിനിടെ കേസ് കണ്ടെത്തിയതിന് ശേഷം കേരള ജിഎസ്ടി ആരംഭിച്ച നടപടികൾ വകുപ്പിനുള്ളിൽ വിള്ളലുണ്ടാക്കിയിട്ടുണ്ട്. “സാധാരണയായി, പണം പിൻവലിക്കൽ ഉൾപ്പെടെയുള്ള തുടർ ഇടപാടുകൾ തടയുന്നതിനായി കമ്പനിയുടെയും പ്രതികളുടെയും അക്കൗണ്ടുകൾ മരവിപ്പിക്കാറുണ്ട്. ഇവിടെ നവംബർ 24 ന് കേസ് കണ്ടെത്തിയെങ്കിലും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ല,”എന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഇളനീർ കുടിക്കുന്നത് ശരീരത്തിന് നല്ലതാണോ ?

Next Post

നാളത്തെ ‘ഇന്ത്യ’ യോഗം മാറ്റിവെച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാളത്തെ ‘ഇന്ത്യ’ യോഗം മാറ്റിവെച്ചു

നാളത്തെ ‘ഇന്ത്യ’ യോഗം മാറ്റിവെച്ചു

തമിഴ് സഹോദരങ്ങളെ ചേര്‍ത്തു നിര്‍ത്തണം ; കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

തമിഴ് സഹോദരങ്ങളെ ചേര്‍ത്തു നിര്‍ത്തണം ; കേരളത്തിന്റെ സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ് ; യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ

വ്യാജ തെരഞ്ഞെടുപ്പ് കാർഡ് കേസ് ; യൂത്ത്‌ കോൺഗ്രസും യുവമോർച്ചയും തമ്മിൽ പരസ്പര ധാരണയെന്ന് ഡിവൈഎഫ്ഐ

ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് ; നിരക്ക് കുറഞ്ഞ സർവീസുകളും ആലോചനയിൽ

ഇന്ത്യയ്ക്കും സൗദിക്കും ഇടയിൽ നേരിട്ടുള്ള കൂടുതൽ വിമാന സർവീസ് ; നിരക്ക് കുറഞ്ഞ സർവീസുകളും ആലോചനയിൽ

ജയ്പൂരിൽ രാഷ്ട്രീയ രജപുത്ര കർണി സേന അധ്യക്ഷനെ വെടിവെച്ചു കൊന്നു

ജയ്പൂരിൽ രാഷ്ട്രീയ രജപുത്ര കർണി സേന അധ്യക്ഷനെ വെടിവെച്ചു കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021