തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല, ആലുവ ശിവരാത്രി, മാരാമണ്‍ കണ്‍വന്‍ഷന്‍ തുടങ്ങിയ എല്ലാ ഉത്സവങ്ങള്‍ക്കും 25 ചതുരശ്ര അടിക്ക് ഒരാള്‍ എന്ന നിലയില്‍ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നു സര്‍ക്കാര്‍ ഉത്തരവ്. ഓരോ ഉത്സവത്തിനും പൊതു സ്ഥലത്തിന്റെ വിസ്തീര്‍ണം അനുസരിച്ച് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം കലക്ടര്‍മാര്‍ നിശ്ചയിക്കണം. ആറ്റുകാല്‍ പൊങ്കാല വീടുകളില്‍ മാത്രമേ പാടുള്ളൂവെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തെ അങ്കണവാടികള്‍ 14 മുതല്‍ വീണ്ടും തുറക്കുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അങ്കണവാടികളില്‍ കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. അങ്കണവാടി വഴിയുള്ള പോഷകാഹാര വിതരണവും ഉറപ്പാക്കും. കുട്ടികളെ കൊണ്ടു വിടുന്ന രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശിച്ചു.