• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ട്രെയിനിൽ പെൺകുട്ടിക്കുനേരെ അതിക്രമം: 3 പേരെ തിരിച്ചറിഞ്ഞു

by Web Desk 04 - News Kerala 24
June 27, 2022 : 9:08 pm
in Kerala, News
Reading Time: 1 min read
0
A A
0
ട്രെയിനിൽ പെൺകുട്ടിക്കുനേരെ അതിക്രമം: 3 പേരെ തിരിച്ചറിഞ്ഞു

കൊച്ചി: അച്ഛനൊപ്പം ട്രെയിനിൽ യാത്ര ചെയ്‌ത പതിനാറുകാരിക്കുനേരെ അതിക്രമം നടത്തിയ അഞ്ചംഗ സംഘത്തിലെ മൂന്നു പേരെ തിരിച്ചറിഞ്ഞു. എറണാകുളത്ത് ജോലി ചെയ്യുന്ന തൃശൂർ ജില്ലക്കാരാണ് ഇവർ. എല്ലാവരും 50 വയസ്സ്‌ പിന്നിട്ടവരാണ്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സീസൺ ടിക്കറ്റുകാരായ ഇവർ ഒളിവിലാണ്. ഒരാളുടെ സീസൺ ടിക്കറ്റിന്റെ ചിത്രം റെയിൽവേ പൊലീസിന് ലഭിച്ചു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

ശനി രാത്രി 7.50ന് എറണാകുളം– ഗുരുവായൂർ സ്‌പെഷ്യൽ ട്രെയിനിലാണ്‌ കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പരാതിയിൽ തൃശൂർ റെയിൽവേ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എറണാകുളം സൗത്ത് റെയിൽവേ പൊലീസിന് കൈമാറുകയായിരുന്നു. പരാതിപ്പെട്ടിട്ടും ഇടപെട്ടില്ലെന്ന ആക്ഷേപത്തെ തുടർന്ന്‌ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗാർഡിൽനിന്ന് ദക്ഷിണ റെയിൽവേ വിശദീകരണം തേടി. ഇതര സംസ്ഥാനക്കാരനായ ഗാർഡ് സംഭവം അടിപിടിയായി തെറ്റിദ്ധരിക്കുകയായിരുന്നു.

ഇക്കാര്യം അദ്ദേഹം രേഖപ്പെടുത്തുകയും പെൺകുട്ടിയോട് മോശമായി പെരുമാറിയ സംഘത്തിലെ ഒരാളുടെ സീസൺ ടിക്കറ്റ് പാസിന്റെ ചിത്രമെടുത്ത് സൂക്ഷിക്കുകയും ചെയ്‌തു. ഇത് അപ്പോൾത്തന്നെ റെയിൽവേ പൊലീസിനെയും ഉന്നത ഉദ്യോഗസ്ഥരെയും അറിയിച്ചിരുന്നു. ട്രെയിൻ ആലുവ പിന്നിട്ടശേഷമാണ് തന്നോട് പരാതി പറഞ്ഞതെന്നാണ്‌ ഗാർഡിന്റെ വിശദീകരണം. എന്നാൽ, ട്രെയിൻ ഇടപ്പള്ളിയിലെത്തിയപ്പോൾ ഗാർഡിനെ അറിയിച്ചിരുന്നതായാണ് അച്ഛൻ ആരോപിക്കുന്നത്‌. ഗാർഡിന്റെ മൊഴിയെടുക്കും.

ഗാർഡ് എടുത്ത ചിത്രവും പ്രതികളുടെ സിസിടിവി ദൃശ്യങ്ങളും റെയിൽവേ പൊലീസ് ശേഖരിച്ചിട്ടുണ്ട്. അക്രമികളിൽ ഒരാളുടെ ദൃശ്യം പെൺകുട്ടി മൊബൈലിൽ പകർത്തിയിരുന്നു. ഇതും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌. ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ്‌ സംഘം പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിക്കുകയും അശ്ലീലം പറയുകയും ചെയ്തത്. രാത്രിയായതിനാൽ യാത്രക്കാർ കുറവായിരുന്നു. ഉപദ്രവത്തിനെതിരെ പ്രതികരിച്ച മലപ്പുറം സ്വദേശി ഫൈസലിന്‌ മർദനമേറ്റു. പെൺകുട്ടിയുടെ അച്ഛൻ എതിർത്തപ്പോൾ സംഘം ഭീഷണിപ്പെടുത്തി. ഇരിങ്ങാലക്കുടവരെയുള്ള വിവിധ സ്റ്റേഷനുകളിലായാണ് പ്രതികൾ ഇറങ്ങിയത്. പോക്‌സോ വകുപ്പനുസരിച്ചും പെൺകുട്ടിയോട്‌ മോശമായി പെരുമാറിയതിനും ട്രെയിനിൽ അടിപിടിയുണ്ടാക്കിയതിനുമാണ്‌ കേസെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മാപ്പ് പറയാം, അവള്‍ എന്നെ തല്ലിക്കോട്ടെ; ഞാന്‍ മരിച്ചുപോകും, പറയുന്നത് കേള്‍ക്കണം’

Next Post

സത്യം പറയുന്നവരെ ബി.ജെ.പി വേട്ടയാടുന്നു -മമത ബാനർജി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സത്യം പറയുന്നവരെ ബി.ജെ.പി വേട്ടയാടുന്നു -മമത ബാനർജി

സത്യം പറയുന്നവരെ ബി.ജെ.പി വേട്ടയാടുന്നു -മമത ബാനർജി

പത്തനംതിട്ട ജില്ലയിൽ ഇക്കുറി 44 ശതമാനം മഴക്കുറവ്

പത്തനംതിട്ട ജില്ലയിൽ ഇക്കുറി 44 ശതമാനം മഴക്കുറവ്

യുഎഇയില്‍ ഇന്ന് 1592 പേര്‍ക്ക് കൊവിഡ് ; പുതിയ മരണങ്ങളില്ല

സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു ; 24 മണിക്കൂറിനിടെ 12 മരണം, 2994 പുതിയ കേസുകൾ

ഇടുക്കി ജില്ലയിൽ കുട്ടികളിൽ തക്കാളിപ്പനി വ്യാപിക്കുന്നു

ഇടുക്കി ജില്ലയിൽ കുട്ടികളിൽ തക്കാളിപ്പനി വ്യാപിക്കുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 148 പേർ

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളത് 148 പേർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021