• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു

by Web Desk 04 - News Kerala 24
September 5, 2022 : 6:36 pm
in Kerala, News
Reading Time: 1 min read
0
A A
0
ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു

കോഴിക്കോട്: ബാലുശ്ശേരി പൂനത്ത് ബന്ധുക്കള്‍ക്കൊപ്പം കുളിക്കാനെത്തിയ പതിനേഴുകാരി കാൽ വഴുതി കുളത്തിൽ വീണ് മരിച്ചു. കിഴക്കോത്ത് പന്നൂർ രായൻകണ്ടിയിൽ താമസിക്കുന്ന മലയിൽ ബഷീറിന്റെ മകൾ ഫിദ ഷെറിൻ ആണ് മരിച്ചത്. മാതാവ് നസീമയുടെ പൂനത്തുള്ള വീട്ടിൽ എത്തിയപ്പോൾ ബന്ധുക്കൾക്കൊപ്പം കുളിക്കാനായി കുളത്തിൽ ഇറങ്ങുകയായിരുന്നു. കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി വീണാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം.

ബന്ധുക്കള്‍ക്കൊപ്പം കുളത്തിലെത്തിയ പെണ്‍കുട്ടി പടിയില്‍ നിന്ന് കുളിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നു. പെട്ടന്ന് കുളത്തിന്റെ പടിയിൽ നിന്നും കാൽ വഴുതി മുങ്ങിപ്പോയി. അൽപ്പ സമയം കഴിഞ്ഞും ഫിദ പൊങ്ങി വരാഞ്ഞതോടെ കൂടെ ഉണ്ടായിരുന്നവർ ബഹളം വെച്ചു. ഓടിക്കൂടിയ നാട്ടുകാർ കുളത്തിലിറങ്ങി വിദ്യാർത്ഥിനിയെ കരക്കെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കമ്പ്യൂട്ടർ വിദ്യാർത്ഥിനിയാണ്. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മലപ്പുറം ജില്ലയിലെ കാളികാവില്‍ എട്ടുവയസുകാരനും കുളത്തില്‍ മുങ്ങി മരിച്ചിരുന്നു. പൂങ്ങോട് കുറ്റീരി വീരാൻകുട്ടിയുടെ മകൻ മുഹ്സിൻ ആണ് കുളത്തിൽ വീണ്​ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെ ചേരിപ്പലം നമസ്കാര പള്ളിയുടെ കുളത്തിൽ വീണാണ് അപകടം സംഭവിച്ചത്. ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടയിലാണ് അപകടം നടന്നതെന്നാണ് വിവരം. പൂങ്ങോട് ജി.എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ്​ വിദ്യാർഥിയാണ്. മാതാവ്: ഷാജിമോൾ. സഹോദരങ്ങൾ: മിർഷാന, ഫർഹാന. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എവിടെ നിന്നും എപ്പോൾ വേണമെങ്കിലും അക്കൗണ്ട് ആരംഭിക്കാം; പുതിയ സ്‌കീമുമായി എസ്ബിഐ

Next Post

അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; പരിശോധനാ ഫലം എത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; പരിശോധനാ ഫലം എത്തി

അഭിരാമി മരിച്ചത് പേവിഷ ബാധയേറ്റു തന്നെ; പരിശോധനാ ഫലം എത്തി

‘വാക്സീൻ കാര്യം മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൗരവമാക്കിയില്ല’, അഭിരാമി മരിച്ചതിൽ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്ക്’

'വാക്സീൻ കാര്യം മുഖ്യമന്ത്രി പറഞ്ഞിട്ടും ഗൗരവമാക്കിയില്ല', അഭിരാമി മരിച്ചതിൽ ഉത്തരവാദിത്വം ആരോഗ്യമന്ത്രിക്ക്'

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; വിനോദസഞ്ചാരത്തിന് വിലക്ക്

തിരുവനന്തപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ; വിനോദസഞ്ചാരത്തിന് വിലക്ക്

ആറ്റിങ്ങലില്‍ എട്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; 70കാരിക്ക് ഗുരുതര പരുക്ക്

ആറ്റിങ്ങലില്‍ എട്ടു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു; 70കാരിക്ക് ഗുരുതര പരുക്ക്

ലീഗൽ മെട്രോളജിയുടെ ഓണക്കാല മിന്നൽപരിശോധന; എറണാകുളത്ത് 54 സ്ഥാപനങ്ങൾക്കെതിരെ നടപടി

ലീഗൽ മെട്രോളജിയുടെ ഓണക്കാല മിന്നൽപരിശോധന; എറണാകുളത്ത് 54 സ്ഥാപനങ്ങൾക്കെതിരെ നടപടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021