• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കഴിഞ്ഞ 9 മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ

by Web Desk 06 - News Kerala 24
November 1, 2023 : 2:11 pm
0
A A
0
തമിഴ്നാട് മന്ത്രിക്ക് പണി കൊടുത്ത് ഹാക്കര്‍മാര്‍; ട്വിറ്റർ അക്കൗണ്ട് പോയി

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നുവെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 1975 സൈബർ കുറ്റകൃത്യങ്ങൾ. കൂടുതൽ സൈബർ കേസുകൾ തൃശൂർ സിറ്റിയിൽ. കുറവ് കേസുകൾ കണ്ണൂർ റൂറലിൽ. 2022 ൽ 815 , 2021ൽ 626 2020 ൽ 426 2019 ൽ 307 സൈബർ കേസുകളുമാണ് റിപ്പോർട്ടു ചെയ്തത്. ഇക്കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സൈബർ ലൈംഗികാതിക്രമം സംബന്ധിച്ച 122 കേസുകളും ബ്ലാക്ക് മെയിലിംഗുമായി ബന്ധപ്പെട്ട് 70 കേസുകളും സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തു.

മറ്റ് കേസുകളുടെ പട്ടിക ഇങ്ങനെ- മോർഫിംഗ് കേസുകൾ 38 , വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് കേസുകൾ ആറ് , ഒഎൽഎക്സ് ആപ്പ് വഴിയുള്ള തട്ടിപ്പ് 48 , ഒടിപി തട്ടിപ്പ് കേസുകൾ 134, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 1557 കേസുകൾ എന്നിങ്ങനെയാണ് സൈബർ കുറ്റകൃത്യങ്ങളുടെ ഞെട്ടിപ്പിക്കുന്ന കണക്ക്. സംസ്ഥാനത്ത് ഏറ്റവുമധികം സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തൃശൂർ സിറ്റിയിലാണ്. 258 കേസുകളാണ് തൃശൂർ സിറ്റിയിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. ഇതിൽ ബ്ലാക്ക് മെയിലിംഗ് സംബന്ധിച്ച് 20 കേസുകളും മോർഫിംഗ് മൂന്ന് കേസുകൾ, ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് അഞ്ച് കേസുകൾ, ഒടിപി തട്ടിപ്പ് 30 കേസുകൾ , മറ്റു സൈബർ കുറ്റകൃത്യങ്ങൾ 200 കേസുകൾ എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്ത സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണം.

രണ്ടാം സ്ഥാനം തിരുവനന്തപുരം സിറ്റിക്കാണ്. 211 സൈബർ കുറ്റകൃത്യങ്ങളാണ് തിരുവനന്തപുരം സിറ്റിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലൈംഗികാതിക്രമം രണ്ട് കേസുകൾ, ബ്ലാക്ക് മെയിലിംഗ് നാല് കേസുകൾ, മോർഫിംഗ് രണ്ട് കേസുകൾ, വ്യാജ ലോട്ടറി തട്ടിപ്പ് ഒരു കേസ്, ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് 13 കേസുകൾ, ഒടിപി തട്ടിപ്പ് 32 കേസുകൾ, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 157 കേസുകൾ എന്നിങ്ങനെയാണ് തിരുവനന്തപുരം സിറ്റിയിൽ നിന്ന് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം. സൈബർ കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മൂന്നാം സ്ഥാനം കോട്ടയം ജില്ലയ്ക്കാണ്. 135 കേസുകൾ. ലൈംഗികാതിക്രമം, ബ്ലാക്ക് മെയിലിംഗ് ഓരോ കേസുകൾ, മോർഫിംഗ് രണ്ടു കേസുകൾ, ഒടിപി തട്ടിപ്പ് ആറ് കേസുകൾ, മറ്റു സൈബർ കുറ്റകൃത്യങ്ങൾ 125 കേസുകൾ എന്നിങ്ങനെയാണണ് റിപ്പോർട്ട് ചെയ്തത്.

ലൈംഗികാതിക്രമം സംബന്ധിച്ച് കൂടുതൽ കേസ് രജിസ്റ്റർ മലപ്പുറം ജില്ലയിൽ നിന്നാണ്. ഇവിടെ നിന്ന് ഇക്കാലയളവിൽ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബ്ലാക്ക് മെയിലിംഗ് തൃശൂർ സിറ്റി(20 കേസുകൾ), മോർഫിംഗ് മലപ്പുറം(എട്ടു കേസുകൾ), വ്യാജ ലോട്ടറി ആപ്പ് തട്ടിപ്പ് ആലപ്പുഴ(അഞ്ച് കേസുകൾ), ഒഎൽഎക്സ് ആപ്പ് തട്ടിപ്പ് തിരുവനന്തപുരം സിറ്റി(13 കേസുകൾ), ഒടിപി തട്ടിപ്പ് തിരുവനന്തപുരം സിറ്റി(32 കേസുകൾ), മറ്റു സൈബർ കുറ്റകൃത്യങ്ങൾ തൃശൂർ സിറ്റി(200) കേസുകളും റിപ്പോർട്ട് ചെയ്തു.

കണ്ണൂർ റൂറലിലാണ് സൈബർ കുറ്റകൃത്യങ്ങൾ ഏറ്റവും കുറവ്. ഇതുവരെ 21 സൈബർ കുറ്റകൃത്യങ്ങൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെട്രോ നഗരമായ എറണാകുളം സിറ്റിയിൽ നിന്ന് 63 കേസുകളും റൂറലിൽ നിന്ന് 112 സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സൈബർ തട്ടിപ്പുകൾക്കോ ലൈംഗികാതിക്രമങ്ങൾക്കോ ഇരയായാൽ ധൈര്യപൂർവം പരാതിപ്പെടണം എന്ന ഉപദേശം തന്നെയാണ് കേരള പൊലീസ് മുന്നോട്ടുവയ്ക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്താണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചത് : രമേശ് ചെന്നിത്തല

Next Post

മധ്യ-തെക്കൻ കേരളത്തിൽ വ്യാപക മഴ സാധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തലസ്ഥാനത്തെ കനത്ത മഴ; 23 വീടുകള്‍ക്കു ഭാഗിക നാശനഷ്ടം, 43.57 ലക്ഷത്തിന്റെ കൃഷിനാശം

മധ്യ-തെക്കൻ കേരളത്തിൽ വ്യാപക മഴ സാധ്യത ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

കരയുദ്ധത്തിൽ ഇസ്രായേലിന് തിരിച്ചടി: 11 സൈനികർ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

കരയുദ്ധത്തിൽ ഇസ്രായേലിന് തിരിച്ചടി: 11 സൈനികർ കൊല്ലപ്പെട്ടു, നാല് പേർക്ക് ഗുരുതര പരിക്ക്

ഇന്ത്യയിൽ ആറാം ക്ലാസ് മുതൽ ഇനി എ.ഐ കോഴ്‌സും; സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ പ്രത്യേക കമ്മിറ്റി

ഇന്ത്യയിൽ ആറാം ക്ലാസ് മുതൽ ഇനി എ.ഐ കോഴ്‌സും; സമഗ്രമായ പാഠ്യപദ്ധതി തയാറാക്കാൻ പ്രത്യേക കമ്മിറ്റി

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി

തെരുവുനായ പ്രശ്നവുമായി ബന്ധപ്പെട്ട കേസിൽ നിന്ന് കേരളത്തിലെ നാല് കോർപറേഷനുകളെ ഒഴിവാക്കി സുപ്രീംകോടതി

ഭർതൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി; തലനാരിഴക്ക് അപകടം ഒഴിവായി

ഭർതൃപിതാവിന്‍റെ മുറിക്ക് തീകൊളുത്തി യുവതി; തലനാരിഴക്ക് അപകടം ഒഴിവായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In