തിരുവനന്തപുരം> വയനാട് പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉത്തരവിട്ടു.
അതേസമയം വിദ്യാർത്ഥിയുടെ മരണത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. രണ്ടാം വർഷ ബിവിഎസ്സി വിദ്യാർഥി പാലക്കാട് സ്വദേശി കെ അഖിലിനെയാണ് പാലക്കാട് എത്തി അന്വേഷകസംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലാവരുടെ എണ്ണം ഏഴായി. മറ്റ് 11 പ്രതികളെകൂടി പിടികൂടാനുണ്ട്. ഇവർക്കായി ലുക്കൗട്ട് സർക്കുലർ ഇറക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കൽപ്പറ്റ ഡിവൈഎസ്പി ടി എൻ സജീവ് പറഞ്ഞു.