ചവറ : ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 12ന് രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും നാട്ടുകാരും വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ പി.സി. രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതിശ്രീ. ആറ് മാസം മുമ്പാണ് ശ്യാംരാജും സ്വാതിശ്രീ വിവാഹിതരായത്. പ്രണയവിവാഹമായിരുന്നു. മരണത്തില്‍ ദുരൂഹത ആരോപിച്ച് സ്വാതിശ്രീയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പിതാവ് പി.സി. രാജേഷ് ചവറ പോലീസില്‍ പരാതിയും നല്‍കിയിരുന്നു.
സംഭവ സമയത്ത് ഭര്‍ത്താവ് അച്ഛനുമായി തിരുവനന്തപുരത്ത് ആശുപത്രിയിലായിരുന്നു. ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് ആത്മഹത്യയ്ക്ക് പെട്ടെന്നുണ്ടായ പ്രകോപനമെന്നു പോലീസ് പറയുന്നു. തേവലക്കര പാലയ്ക്കല്‍ തോട്ടുകര വീട്ടില്‍ ടി.സി.രാജേഷിന്റെയും ബീനയുടെയും മകളാണ് സ്വാതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ എക്സിക്യൂട്ടീവായ ശ്യാംലാലുമായി പ്രണയത്തിലായിരുന്ന സ്വാതി 2021 ജൂലൈയില്‍ ഇയാളുമൊത്ത് വീടുവിട്ടിറങ്ങി വിവാഹിതയാവുകയായിരുന്നു. ആദ്യ നാളുകളില്‍ത്തന്നെ അസ്വാരസ്യങ്ങള്‍ തുടങ്ങിയിരുന്നുവെങ്കിലും വീട്ടിലേക്ക് തിരികെ ചെല്ലാന്‍ ആവാത്ത മാനസികാവസ്ഥയിലായിരുന്നു യുവതിയെന്നും ഭര്‍ത്താവിനു വഴിവിട്ട ബന്ധങ്ങള്‍ ഉള്ളതായി മൊബൈല്‍ ഫോണില്‍ നിന്നും മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉടലെടുത്തതെന്നും പോലീസ് പറഞ്ഞു.
അവസാനമായി തിരുവനന്തപുരത്ത് നിന്നും വിളിച്ച് വധ ഭീഷണി മുഴക്കിയ ശബ്ദം സ്വാതിയുടെ ഫോണില്‍ റിക്കോര്‍ഡ് ചെയ്തിരുന്നത് പോലീസിനു തുണയായി. മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചു പിതാവ് നല്കിയ പരാതി നല്‍കിയിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍, എസ്ഐമാരായ എസ്.സുകേഷ്, എ.നൗഫല്‍, എം.എസ്.നാഥ്, എഎസ്ഐ ഷിബു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.