ആലപ്പുഴ : സമൂഹവിരുദ്ധരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കാപ്പ നിയമപ്രകാരമുള്ള നടപടികൾ തുടരുമെന്ന് എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ്കുമാർ ഗുപ്ത അറിയിച്ചു. കുറ്റവാളികളായ മുജീബ് റഹ്മാൻ എന്ന വെറ്റ മുജീബ് (കായംകുളം പോലീസ് സ്റ്റേഷൻ), അൻസാഫ് എന്ന മാലു (കായംകുളം). രാഹുൽ രാധാകൃഷ്ണൻ (ആലപ്പുഴ നോർത്ത്), ജെയിസൺ എന്ന ബിനുക്കുട്ടൻ (മണ്ണഞ്ചേരി), ലിജോ ജോജി (കുത്തിയതോട്), നന്ദു (ആലപ്പുഴ നോർത്ത്), ലിനോജ് (ആലപ്പുഴ സൗത്ത്), കപിൽ ഷാജി (ആലപ്പുഴ സൗത്ത്), രാഹുൽ ബാബു (ആലപ്പുഴ സൗത്ത്), കണ്ണൻ എന്നു വിളിക്കുന്ന രതീഷ് (ആലപ്പുഴ സൗത്ത്), കുരുട് സതീഷ് എന്നു വിളിക്കുന്ന സതീഷ് (അർത്തുങ്കൽ), മടക്ക് ജിബിൻ എന്നു വിളിക്കുന്ന ജിബിൻ (മണ്ണഞ്ചേരി) എന്നിവർ ഉൾപ്പെടെ 25-ഓളം പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. കളക്ടർ പുറപ്പെടുവിച്ച കരുതൽ തടങ്കൽ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
കുറ്റവാളികളായ അജ്മൽ എന്ന കലം അജ്മൽ (കായംകുളം), അമ്പാടി (കായംകുളം),ആഷിക് എന്ന തക്കാളി ആഷിക് (കായംകുളം), ശരത് ബാബു (മണ്ണഞ്ചേരി), പൊടിയൻ എന്നു വിളിക്കുന്ന അരുൺ (വള്ളികുന്നം), ടിപ്പർ സുനിൽ എന്നു വിളിക്കുന്ന സുനിൽ (അർത്തുങ്കൽ), നിജു സോളമൻ (മണ്ണഞ്ചേരി), വിവേക് (അമ്പലപ്പുഴ) എന്നിവർ ഉൾപ്പെടെ 29-ഓളം പേരെ ആറു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.