• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ക്ലാസിൽവച്ച് പീഡിപ്പിച്ചെന്ന് 21 വിദ്യാർഥിനികൾ കൂടി; അധ്യാപകനെതിരെ 26 പോക്സോ കേസുകൾ

by Web Desk 04 - News Kerala 24
January 14, 2023 : 6:12 am
in Kerala, News
0
A A
0
ക്ലാസിൽവച്ച് പീഡിപ്പിച്ചെന്ന് 21 വിദ്യാർഥിനികൾ കൂടി; അധ്യാപകനെതിരെ 26 പോക്സോ കേസുകൾ

തളിപ്പറമ്പ് ∙ കണ്ണൂരിൽ വിദ്യാർഥിനികളെ പീഡിപ്പിച്ച അധ്യാപകനെതിരെ 26 പോക്സോ കേസുകൾ റജിസ്റ്റർ ചെയ്തു. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു അധ്യാപകനെതിരെ ഒരേസമയം ഇത്രയധികം കേസുകൾ എടുക്കുന്നതെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം അഞ്ച് വിദ്യാർഥിനികളുടെ പരാതിയിലാണ് കേസുകൾ എടുത്തിരുന്നത്. പ്രതിയായ അറബി അധ്യാപകൻ മലപ്പുറം കൊണ്ടോട്ടി സ്വദേശി എം.ഫൈസലിനെ (52) കഴിഞ്ഞ ദിവസം തന്നെ തളിപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാൾ റിമാൻഡിലാണ്.

തളിപ്പറമ്പ് എസ്ഐ കെ.ദിനേശന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച കൂടുതൽ ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിദ്യാർഥിനികളുടെ മൊഴികൾ ശേഖരിച്ചപ്പോഴാണ് 21 പേർ കൂടി അധ്യാപകൻ ശാരീരികമായി ഉപദ്രവിച്ചെന്ന് മൊഴി നൽകിയത്. 2021 നവംബർ മുതലാണ് ഫൈസൽ 6, 7 ക്ലാസ്സുകളിലെ വിദ്യാർഥിനികളെ ഉപദ്രവിച്ച് തുടങ്ങിയതത്രെ. ക്ലാസ് സമയങ്ങളിലാണ് ഇയാൾ വിദ്യാർഥിനികളെ ഉപദ്രവിച്ചത്. ഇതു തുടർന്നപ്പോൾ ചില വിദ്യാർഥിനികൾ ഇയാളുടെ ക്ലാസിൽനിന്നു മാറണമെന്ന് മറ്റ് അധ്യാപകരോട് ആവശ്യപ്പെട്ടിരുന്നു.

കൂടുതൽ വിദ്യാർഥിനികൾ ഈ ആവശ്യവുമായി എത്തിയപ്പോൾ സംശയം തോന്നിയ സ്കൂൾ അധികൃതർ വിദ്യാർഥിനികളെ കൗൺസിലിങ്ങിനു വിധേയമാക്കിപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. നേരത്തെ കണ്ണൂർ ഭാഗത്തെ സ്കൂളിൽ അധ്യാപകനായിരുന്ന ഫൈസൽ അവിടെ വിദ്യാർഥികളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്ന് വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ബാങ്ക് സംവിധാനം വഴിയാണ് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളിൽ എത്തിയത്.

മലപ്പുറം സ്വദേശിയായ ഇയാൾ സ്കൂളിൽ തന്നെയായിരുന്നു താമസിച്ചിരുന്നതും. ഫൈസലിന്റെ ക്ലാസുകളിലെ വിദ്യാർഥിനികളെ കൂടുതൽ കൗൺസിലിങ്ങിന് വിധേയമാക്കുവാൻ പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര; സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമില്‍, ജഡേജ തിരിച്ചെത്തി

Next Post

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിച്ചു; ഹിമാചലിൽ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് കോൺഗ്രസ്

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

കാറിൽ സഹപ്രവർത്തകയ്ക്കൊപ്പം സഞ്ചരിച്ചതിന് സദാചാര പ്രശ്നം, ഭീഷണി; വ്യാജ പൊലീസ് തട്ടിയെടുത്തത് 1.40 ലക്ഷം രൂപ

കാറിൽ സഹപ്രവർത്തകയ്ക്കൊപ്പം സഞ്ചരിച്ചതിന് സദാചാര പ്രശ്നം, ഭീഷണി; വ്യാജ പൊലീസ് തട്ടിയെടുത്തത് 1.40 ലക്ഷം രൂപ

ജോളി ജോസഫിന്റെ ആത്മഹത്യാശ്രമക്കേസ് ; കോടതി ഇന്ന് വിധി പറഞ്ഞേക്കും

കൂടത്തായി; വിചാരണക്ക് മുന്നോടിയായുള്ള കോടതി നടപടികള്‍ അന്തിമ ഘട്ടത്തിൽ

ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയെ ഗൾഫിലെത്തിച്ച് പീഡിപ്പിച്ച സംഭവം: ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021