• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുൻ ഭാര്യയെ കുടുക്കാൻ 26 കാരൻ്റെ കൊടും ചതി, കാറിലെ ‘പ്ലാൻ’ നടന്നു; പക്ഷേ കേരള പൊലീസ് ‘സംഗതി’ പൊളിച്ചു, പിടിയിൽ

by Web Desk 04 - News Kerala 24
March 19, 2024 : 6:45 am
in Kerala, News
Reading Time: 1 min read
0
A A
0
മുൻ ഭാര്യയെ കുടുക്കാൻ 26 കാരൻ്റെ കൊടും ചതി, കാറിലെ ‘പ്ലാൻ’ നടന്നു; പക്ഷേ കേരള പൊലീസ് ‘സംഗതി’ പൊളിച്ചു, പിടിയിൽ

സുല്‍ത്താന്‍ ബത്തേരി: കാറില്‍ എം ഡി എം എ വെച്ച് മുന്‍ ഭാര്യയെയും ഭര്‍ത്താവിനെയും കേസില്‍ കുടുക്കാനുള്ള യുവാവിന്റെ ശ്രമം പൊലീസിന്റെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്ന് പാളി. പതിനായിരം രൂപ വാങ്ങി കാറില്‍ എം ഡി എം എ വെച്ച യുവാവിന്റെ സുഹൃത്തിനെ നിമിഷങ്ങള്‍ക്കുള്ളില്‍ പിടികൂടി. ചീരാല്‍, കുടുക്കി, പുത്തന്‍പുരക്കല്‍ പി എം മോന്‍സി(30) യെയാണ് എസ് ഐ സാബു ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. വിവരമറിഞ്ഞ് ഒളിവില്‍പോയ മുഖ്യപ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു

വില്‍പനക്കായി ഒ എല്‍ എക്സിലിട്ട കാര്‍ ടെസ്റ്റ് ഡ്രൈവ് ചെയ്യാനെന്ന പേരില്‍ വാങ്ങി ഡ്രൈവര്‍ സീറ്റിന്‍റെ റൂഫില്‍ എം ഡി എം എ ഒളിപ്പിച്ചുവെച്ച് പൊലീസിന് രഹസ്യവിവരം നല്‍കി ദമ്പതികളെ കുടുക്കാനുള്ള ഗൂഢാലോചനയാണ് പൊലീസ് പൊളിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പുല്‍പ്പള്ളി-ബത്തേരി ഭാഗത്തു നിന്നും വരുന്ന കാറില്‍ എം ഡി എം എ കടത്തുന്നുണ്ടെന്ന രഹസ്യവിവരം ഉച്ചയോടെയാണ് ബത്തേരി സ്റ്റേഷനില്‍ ലഭിക്കുന്നത്. വിവരമറിഞ്ഞയുടന്‍ ബത്തേരി പൊലീസ് കോട്ടക്കുന്ന് ജംഗ്ഷനില്‍ പരിശോധന നടത്തി. അതുവഴി വന്ന അമ്പലവയല്‍ സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച കാറില്‍ നിന്നും 11.13 ഗ്രാം എം ഡി എം എ കണ്ടെടുക്കുകയും ചെയ്തു.

എന്നാല്‍, തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ ഇവര്‍ക്ക് സംഭവവുമായി ബന്ധമില്ലെന്ന് പൊലീസിന് ബോധ്യപ്പെട്ടു. ഇതിനിടെ ദമ്പതികള്‍ എവിടുന്നാണ് വരുന്നതെന്ന് കാര്യം പൊലീസ് ചോദിച്ചറിഞ്ഞു. അപ്പോഴാണ് ഒ എല്‍ എക്സില്‍ വില്‍പ്പനക്കിട്ട കാര്‍ ടെസ്റ്റ് ഡ്രൈവിനായി ശ്രാവണ്‍ എന്നൊരാള്‍ക്ക് കൊടുക്കാന്‍ പോയതാണെന്ന് പറഞ്ഞത്. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനായി ശ്രാവണിന്റെ നമ്പര്‍ വാങ്ങി പൊലീസ് വിളിച്ചു നോക്കി. എന്നാല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇതില്‍ സംശയം തോന്നിയ പൊലീസ് നമ്പറിന്‍റെ ലൊക്കേഷന്‍ കണ്ടെത്തി ഇയാളെ പിടികൂടിയപ്പോഴാണ് ഗൂഢാലോചന പുറത്തുവന്നത്.

ശ്രാവണ്‍ എന്നത് ഇപ്പോള്‍ പിടിയിലായ മോന്‍സിയുടെ കള്ളപേരാണ് എന്ന കാര്യവും പൊലീസിന് ബോധ്യമായി. യുവതിയുടെ മുന്‍ ഭര്‍ത്താവായ ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ (26) ക്ക് ദമ്പതികളോടുള്ള വിരോധം മുലം കേസില്‍ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമായി സുഹൃത്ത് മോന്‍സിയെ പണം നല്‍കി കാറില്‍ എം ഡി എം എ ഒളിപ്പിച്ചുവെക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ നൗഫല്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജ്മല്‍, പി ബി അജിത്ത്, നിയാദ്, സീത എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തില്‍, പാലക്കാട്ട് 50,000 പേരെ അണിനിരത്തി രാവിലെ റോഡ് ഷോ, കനത്ത സുരക്ഷ

Next Post

നീണ്ടകരയിൽ വീണ്ടും ‘കടൽപ്പൊന്ന്‌’ ; അഞ്ചു ദിവസത്തിനിടെ നാലെണ്ണം വിറ്റത്‌ 
 5.10 ലക്ഷത്തിന്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നീണ്ടകരയിൽ വീണ്ടും ‘കടൽപ്പൊന്ന്‌’ ; അഞ്ചു ദിവസത്തിനിടെ നാലെണ്ണം വിറ്റത്‌ 
 5.10 ലക്ഷത്തിന്‌

നീണ്ടകരയിൽ വീണ്ടും ‘കടൽപ്പൊന്ന്‌’ ; അഞ്ചു ദിവസത്തിനിടെ നാലെണ്ണം വിറ്റത്‌ 
 5.10 ലക്ഷത്തിന്‌

പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം, ലീഗും സിപിഎമ്മും നൽകിയതടക്കം 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

പൗരത്വ നിയമ ഭേദഗതിയിൽ നിർണായകം, ലീഗും സിപിഎമ്മും നൽകിയതടക്കം 236 ഹർജികൾ ഇന്ന് സുപ്രീംകോടതിയില്‍

നാളെമുതൽ വേനൽമഴയ്‌ക്ക്‌ സാധ്യത

നാളെമുതൽ വേനൽമഴയ്‌ക്ക്‌ സാധ്യത

ടൊവിനോക്കൊപ്പമുള്ള ചിത്രം: തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് വി.എസ് സുനിൽകുമാറിനെതിരെ പരാതി

ടൊവിനോക്കൊപ്പമുള്ള ചിത്രം: തെരഞ്ഞെടുപ്പ് ചട്ട ലംഘനത്തിന് വി.എസ് സുനിൽകുമാറിനെതിരെ പരാതി

കൂലി നൽകാത്തതിനാൽ ജോലിയ്ക്ക് വിസമ്മതിച്ചു; തൊഴിലാളികളുടെ കുടിലുകൾക്ക് തീയിട്ട് ഉടമ, അറസ്റ്റ്

കൂലി നൽകാത്തതിനാൽ ജോലിയ്ക്ക് വിസമ്മതിച്ചു; തൊഴിലാളികളുടെ കുടിലുകൾക്ക് തീയിട്ട് ഉടമ, അറസ്റ്റ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021