മസ്കറ്റ്: ഒമാനില്‍ തൊഴില്‍ നിയമലംഘനവുമായി ബന്ധപ്പെട്ട് 28 പ്രവാസി തൊഴിലാളികള്‍ അറസ്റ്റില്‍. മസ്കത്ത് ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.തൊഴില്‍ മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ലേബര്‍ വെല്‍ഫെയര്‍ മുഖേന മസ്കറ്റ് ഗവര്‍ണറേറ്റിലെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്. നിയമം ലംഘിച്ച് പല പ്രവാസി തൊഴിലാളികളും ഇരുമ്പും സ്ക്രാപ്പും മറ്റും ശേഖരിക്കുന്ന ജോലിയില്‍ ഏര്‍പ്പെടുന്നതായി അധികൃതര്‍ കണ്ടെത്തി.