• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

by Web Desk 03 - News Kerala 24
February 25, 2026 : 5:05 pm
in Kerala
0
A A
0
രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രമേശ് ചെന്നിത്തലയെ ഏല്‍പ്പിച്ചത് കേരളത്തില്‍ ഭരണം പിടിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ എല്ലാ സാമൂഹികവിഭാഗങ്ങളെയും ഉള്‍ക്കൊണ്ടും അവരുമായെല്ലാം ആശയവിനിമയം നടത്തിയുമാണ് പാര്‍ട്ടി മുന്നോട്ടുപോയിട്ടുള്ളത്. എല്ലാവരെയും ഒരുമിപ്പിച്ചുകൊണ്ടുപോകുവാന്‍ കഴിയുന്ന നേതാക്കളാണ് കേരളത്തിലെ കോണ്‍ഗ്രസിനെ എക്കാലവും നയിച്ചിട്ടുള്ളത്. കെ കരുണാകരന്‍, ഏ.കെ ആന്റണി, ഉമ്മന്‍ചാണ്ടി തുടങ്ങിയ നേതാക്കളെല്ലാം അത്തരത്തില്‍ വിപുലമായ സാമൂഹ്യ ബന്ധങ്ങളുള്ളവരായിരുന്നു. ആ ശ്രേണിയില്‍ ഇപ്പോഴുള്ള ഏക നേതാവ് രമേശ് ചെന്നിത്തലയാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അദ്ദേഹത്തെ ഈ ഭാരിച്ച ഉത്തരവാദിത്വമേല്‍പ്പിച്ചത്.

2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ചിടത്തോളം അതീവ നിര്‍ണ്ണായകമാണ്. അകന്ന് നില്‍ക്കുന്ന മത സാമുദായിക വിഭാഗങ്ങളെയും അതോടൊപ്പം പുതിയ തലമുറയെയും കോണ്‍ഗ്രസിലേക്ക് ചേര്‍ത്ത് നിര്‍ത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ബിജെപിയുടെ ആഴത്തിലുള്ള വേരോട്ടം രണ്ടുമുന്നണികളുടെയും കണക്കുകൂട്ടലുകളെ തകിടം മറിച്ചിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ വോട്ടുബാങ്കുകളായി ഒരു കാലത്ത് കരുതപ്പെട്ടിരുന്ന മുന്നോക്ക സമുദായങ്ങള്‍ ബിജെപിയുമായി വളരെ അടുത്തുകൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷ മതവിഭാഗത്തിലെ മിക്കവാറും എല്ലാ സമുദായങ്ങളും കോണ്‍ഗ്രസിനോട് അകന്നു കഴിഞ്ഞിരിക്കുന്ന രാഷ്ട്രീയാന്തരീക്ഷമാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ക്രൈസ്തവ വിഭാഗങ്ങളും കോണ്‍ഗ്രസിനോട് ഇപ്പോള്‍ പഴയ പോലെ അനുഭാവം കാണിക്കുന്നില്ല. ഈ വെല്ലുവിളികളെയെല്ലാം നേരിടാന്‍ രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള ഒരു നേതൃത്വം അനിവാര്യമാണെന്ന തിരിച്ചറിവിലാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം.

ഒമ്പത് വര്‍ഷം കെപിസിസി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലക്ക് സാമുദായിക നേതൃത്വങ്ങളുമായി നല്ല ബന്ധമാണുള്ളത്. എന്‍എസ്എസ്, എസ് എന്‍ഡിപി, ക്രൈസ്തവ വിഭാഗങ്ങള്‍, വിവിധ മുസ്ളീം സംഘടനകള്‍ എന്നിവരുമായെല്ലാം മികച്ച ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് ചെന്നിത്തല. നിലവില്‍ കേരളത്തിലെ സാമൂഹ്യാന്തരീക്ഷത്തില്‍ സാമുദായിക വിഭാഗങ്ങളും സംഘടനകളുമായി പോരടിച്ചു നില്‍ക്കുന്നത് തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിക്ക് ഇടനല്‍കും. ഭരണപരിചയം, പൊതുസ്വീകാര്യത, ശാന്തമായ ഇടപെടലുകള്‍ തുടങ്ങിയ പല പ്രത്യേകതകളും ചെന്നിത്തലയെ വ്യത്യസ്തനാക്കുന്നു. രമേശ് ചെന്നിത്തലയുടെ പക്വതയും അനുഭവസമ്പത്തും കോ ചെയര്‍മാനായ ശശി തരൂരിന്റെയും കണ്‍വീനര്‍ ഷാഫി പറമ്പിലിന്റെയും പൊതു ജനമധ്യത്തിലുള്ള ഇമേജും ഒരുമിച്ച് ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഏതു ഘട്ടത്തിലും സിപിഎമ്മിനെയും ബിജെപിയെയും നിഷപ്രഭമാക്കുവാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

Next Post

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം - സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021