• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വൈദ്യുതി ബിൽ 2000ൽനിന്ന് 60,000; ഞെട്ടി തൊടുപുഴക്കാർ: ‘ഇതാണ് ശരി’യെന്ന് കെഎസ്ഇബി

by Web Desk 04 - News Kerala 24
July 13, 2023 : 4:19 pm
in Kerala, News
Reading Time: 1 min read
0
A A
0
വൈദ്യുതി ബിൽ 2000ൽനിന്ന് 60,000; ഞെട്ടി തൊടുപുഴക്കാർ: ‘ഇതാണ് ശരി’യെന്ന് കെഎസ്ഇബി

തൊടുപുഴ∙ വന്‍ തുകയുടെ ബിൽ നല്‍കി വൈദ്യുതി ഉപഭോക്താക്കള്‍ക്ക് കെഎസ്ഇബിയുടെ ഷോക്ക് ട്രീറ്റ്‌മെന്റ്. പതിവായി അടച്ചിരുന്ന ബില്‍തുകയുടെ പത്തു മടങ്ങിലേറെ വര്‍ധനവാണ് പലര്‍ക്കും ലഭിച്ച പുതിയ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ശരാശരി 2000-2500 രൂപ കണക്കില്‍ ബില്‍ അടച്ചിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ പുതിയ ബിൽ കണ്ടപ്പോള്‍ ശരിക്കും ഞെട്ടി. 30,000 മുതല്‍ 60,000 രൂപ വരെയാണ് പലര്‍ക്കും ലഭിച്ചത്.തൊടുപുഴ ടൗണില്‍ താമസിക്കുന്ന മണര്‍കാട്ട് സണ്ണി സെബാസ്റ്റ്യന്‍ നേരത്തെ വൈദ്യുതി ചാര്‍ജിനത്തില്‍ അടച്ചിരുന്നത് 2200 – 2666 രൂപ നിരക്കിലായിരുന്നു. എന്നാല്‍ പുതിയ മീറ്റര്‍ റീഡിങ് കഴിഞ്ഞപ്പോള്‍ ബില്‍ 60,611 ആയി വര്‍ധിച്ചു. 53,550 രൂപ എനര്‍ജി ചാര്‍ജും 5355 രൂപ നികുതിയും ഉള്‍പ്പെടെയാണ് 60,611 രൂപ ബില്ലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1700 – 2000 രൂപ കണക്കില്‍ വൈദ്യുതി ചാര്‍ജ് അടച്ചിരുന്ന മുളയ്ക്കല്‍ എം.എസ്.പവനന് 33,705 രൂപയാണ് ഇത്തവണ ലഭിച്ച വൈദ്യുതി ബിൽ. ഇവരുടെ വീടുകളില്‍ താമസിക്കുന്നത് മൂന്നംഗങ്ങള്‍ മാത്രമാണ്. എസി പോലും ഉപയോഗിക്കാത്തവര്‍ക്കാണ് ഇത്തരത്തില്‍ വന്‍ തുകയുടെ ബിൽ ലഭിച്ചത്.

കനത്ത ബില്ലിനെ സംബന്ധിച്ച് കെഎസ്ഇബി ഓഫിസില്‍ ചോദിച്ചപ്പോള്‍ മറുപടിയും വിചിത്രമായിരുന്നു. നേരത്തെയെടുത്ത മീറ്റര്‍ റീഡിങ്ങുകൾ തെറ്റായിരുന്നെന്നും ഇപ്പോള്‍ എടുത്തതാണു ശരിയായ റീഡിങ്ങെന്നും ഇതാണ് കൃത്യമായ ബില്ലെന്നുമായിരുന്നു ഇവരുടെ മറുപടി. ഇത്തരത്തില്‍ ഒട്ടേറെ ഉപഭോക്താക്കള്‍ക്ക് വൻ തുകയുടെ ബിൽ ലഭിച്ചിട്ടുണ്ട്.

ഇതിനിടെ, വലിയ ബിൽ ലഭിച്ച ഉപഭോക്താക്കള്‍ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയറെ സമീപിച്ച് പരാതി നൽകി. സംഭവത്തില്‍ ഉത്തരവാദികളായ രണ്ടുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും വിജിലന്‍സ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നുമായിരുന്നു എഇ നല്‍കിയ വിശദീകരണം. എന്നാല്‍ കനത്ത ബില്‍ തിരുത്താനുള്ള നടപടികള്‍ സംബന്ധിച്ച് വ്യക്തതയൊന്നുമില്ല. വന്‍ തുക ബില്ലായി ലഭിച്ച ഉപഭോക്താക്കള്‍ ഇക്കാര്യത്തില്‍ കെഎസ്ഇബി ഓംബുഡ്‌സ്മാനെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മമ്മയും ഡാഡിയും ക്ഷമിക്കണം…ഇതല്ലാതെ വേറെ വഴിയില്ല’; ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്ത് കുടുങ്ങിയ തേജസി​ന്റെ ആത്മഹത്യ കുറിപ്പ് ഇങ്ങനെ.

Next Post

കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

കൈവെട്ട്​ കേസിൽ മൂന്ന് പ്ര​തി​കൾക്ക് ജീവപര്യന്തം; മറ്റ് മൂന്നു പേർക്ക് മൂന്നു വർഷം തടവ്

കോടതിയലക്ഷ്യ കേസിൽ നിപുൻ ചെറിയാന് നാലുമാസം തടവും പിഴയും

കോടതിയലക്ഷ്യ കേസിൽ നിപുൻ ചെറിയാന് നാലുമാസം തടവും പിഴയും

പ്രണവ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍?

പ്രണവ് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ പ്രഖ്യാപനം ഉടന്‍?

ഉത്തരേന്ത്യയിൽ കനത്ത മഴ; ഈ മാസം 15വരെ 300 എക്സ്പ്രസ്, 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

ഉത്തരേന്ത്യയിൽ കനത്ത മഴ; ഈ മാസം 15വരെ 300 എക്സ്പ്രസ്, 406 പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി

കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഞായറാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെട്ടേക്കുമെന്നും അറിയിപ്പ്

കേരളത്തില്‍ മൂന്ന് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; ഞായറാഴ്ചയോടെ ചക്രവാത ചുഴി രൂപപ്പെട്ടേക്കുമെന്നും അറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021