ബെംഗളൂരു∙ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡി(എസ്) നേതാവുമായ എച്ച്.ഡി.കുമാരസ്വാമിയെ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ശനിയാഴ്ച രാത്രി തളർച്ചയെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച വൈകിട്ടോടെ ഡിസ്ചാർജ് ചെയ്തേക്കുമെന്നാണ് വിവരം. മേയ് 10ന് നടക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് കുമാരസ്വാമിയാണ്.