• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മനുഷ്യത്വം കൈകോർത്തത് മഹാലക്ഷ്യത്തിലേക്ക്; റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

by Web Desk 04 - News Kerala 24
April 12, 2024 : 4:53 pm
in Kerala, News
0
A A
0
മനുഷ്യത്വം കൈകോർത്തത് മഹാലക്ഷ്യത്തിലേക്ക്; റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിച്ചു

കോഴിക്കോട്: ലോകത്തുള്ള മുഴുവൻ മലയാളികളുടെയും മങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ കൈപിടിച്ച് അബ്ദുൽ റഹീം ഇനി ജീവിതത്തിലേക്ക് തിരികെയെത്തും. സൗദി ജയിലിൽ വധശിക്ഷ കാത്ത് കഴിയുന്ന റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ സമാഹരിക്കുകയെന്ന വമ്പൻ ലക്ഷ്യത്തിലേക്ക് മലയാളികൾ ഒരുമനസ്സോടെ മുന്നിട്ടിറങ്ങിയപ്പോൾ ഭീമമായ തുക പിരിഞ്ഞുകിട്ടിയത് ദിവസങ്ങൾക്കുള്ളിൽ. കൈ​യ​ബ​ദ്ധം മൂ​ലം സൗ​ദി ബാ​ല​ൻ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ 18 വ​ർ​ഷ​മാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചു വ​രു​ക​യാ​ണ് അ​ബ്ദു​ൽ റ​ഹീം. വധശിക്ഷയിൽനിന്ന് ഒഴിവാക്കാൻ സൗദി ബാലന്റെ കുടുംബം ആവശ്യപ്പെട്ട 34 കോടി രൂപയാണ് മലയാളികൾ കൈകോർത്ത് സമാഹരിച്ചത്. തുക സൗദി കുടുംബത്തിന് നൽകാനുള്ള അന്തിമ ദിവസത്തിന് മൂന്നു ദിനം ശേഷിക്കേയാണ് 34 കോടി പൂർണമായി സ്വരൂപിച്ചത്.

പണ സമാഹരണം വെള്ളിയാഴ്ച ഉച്ചയോടെ 30 കോടി കവിഞ്ഞിരുന്നു. മണിക്കൂറുകൾക്കുള്ളിലാണ് നാലു കോടി രൂപ കൂടി ലഭിച്ചത്. ചൊ​വ്വാ​ഴ്ച​യാണ് പണം നൽകാനുള്ള അ​വ​സാ​ന തീ​യ​തി. ഫണ്ട് കലക്ഷന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിനുള്ള ഓഡിറ്റിങ്ങിന് വേണ്ടി പ്രത്യേക ആപ്പിന്റെ പ്രവർത്തനം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് വൈകീട്ട് 4.30 വരെ നിർത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 34കോടി സമാഹരിച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചത്. ഇ​വി​ടെ പി​രി​ച്ചെ​ടു​ത്ത പ​ണം ഇന്ത്യൻ എംബസി വഴി സൗ​ദി​യി​ലെത്തിക്കും. ഇ​തി​നാ​യി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​ത്യേ​ക അ​നു​മ​തി തേ​ടാ​ൻ ശ്ര​മം ആരംഭിച്ചിട്ടുണ്ട്.

വ​ധ​ശി​ക്ഷ​യും അ​തി​നു​പ​ക​രം പാ​രി​തോ​ഷി​ക​വു​മെ​ന്നു​ള്ള​ത് സൗ​ദി സ​ർ​ക്കാ​റു​മാ​യി നേ​രി​ട്ടു ബ​ന്ധ​മി​ല്ലാ​ത്ത വി​ഷ​യ​മാ​യ​തി​നാ​ൽ ഔ​ദ്യോ​ഗി​ക​മാ​യി ഇ​ട​പെ​ടാ​ൻ പ​രി​മി​തി​ക​ളു​ണ്ടെ​ന്നാ​ണ് സൗ​ദി അ​ധി​കൃ​ത​രി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​രം. ന​ഷ്ട​പ​രി​ഹാ​ര തു​ക ആ​വ​ശ്യ​പ്പെ​ട്ട​ത് ഒ​രു കു​ടും​ബ​മാ​ണെ​ന്നും ഇ​ത് ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ണ് സൗ​ദി അ​ധി​കൃ​ത​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. എ​ങ്കി​ലും മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധ്യ​മാ​യ​തെ​ല്ലാം ചെ​യ്തു​ത​രാ​ൻ ത​യാ​റാ​ണെ​ന്ന് റി​യാ​ദി​ലെ മ​ല​യാ​ളി​ക​ൾ​ക്ക് സൗ​ദി അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ട്. വിഷയത്തിൽ ഇ​ട​പെ​ടണമെന്ന് ആവശ്യപ്പെട്ട് അബ്ദുൽ റഹീമിന്‍റെ മാതാവ് പാ​ത്തു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നും ബു​ധ​നാ​ഴ്ച ക​ത്ത​യ​ച്ചി​രുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അനിൽ ആന്‍റണിക്ക് 25 ലക്ഷം നൽകിയെന്ന ആരോപണം തെളിയിക്കുമെന്ന് ദല്ലാൾ നന്ദകുമാർ

Next Post

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1376 കോടി രൂപ അനുവദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1376 കോടി രൂപ അനുവദിച്ചു

തദ്ദേശ സ്ഥാപനങ്ങൾക്ക്‌ 1376 കോടി രൂപ അനുവദിച്ചു

മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്ക് സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു

മാലദ്വീപിലെ ഹാനിമാധൂ ഐലൻഡിലേക്ക് സർവീസ് മൽഡീവിയൻ എയർലൈൻസ് പുനരാരംഭിച്ചു

പൊലീസുകാരനെ​ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; രൂപേഷിന് 10 വർഷം തടവ്

പൊലീസുകാരനെ​ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസ്; രൂപേഷിന് 10 വർഷം തടവ്

മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിന് മുന്നേ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ഹെെക്കോടതി

മസാലബോണ്ടിൽ ഇഡിക്ക് വീണ്ടും തിരിച്ചടി; തെരഞ്ഞെടുപ്പിന് മുന്നേ തോമസ് ഐസക്കിനെ ചോദ്യം ചെയ്യാൻ പറ്റില്ലെന്ന് ഹെെക്കോടതി

കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വയ്ക്കും; കോട്ടപ്പടിയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ

കോതമംഗലത്ത് കിണറ്റിൽ വീണ ആനയെ മയക്കുവെടി വയ്ക്കും; കോട്ടപ്പടിയിലെ 4 വാർഡുകളിൽ നിരോധനാജ്ഞ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021