• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫണ്ണി റീൽസ് കണ്ട് വീണുപോയി, 80 -കാരനെ പ്രണയിച്ച് 34 -കാരി, ഒടുവിൽ ഇരുവർക്കും വിവാഹം

by Web Desk 06 - News Kerala 24
April 4, 2024 : 12:52 pm
in India, News
Reading Time: 1 min read
0
A A
0
ഫണ്ണി റീൽസ് കണ്ട് വീണുപോയി, 80 -കാരനെ പ്രണയിച്ച് 34 -കാരി, ഒടുവിൽ ഇരുവർക്കും വിവാഹം

പ്രണയം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും സംഭവിക്കാം എന്ന് പറയാറുണ്ട്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. പഴയ പോലെയല്ല, ഇപ്പോൾ സ്ത്രീകൾക്ക് അല്പം തമാശയൊക്കെ പറയുന്ന സോഷ്യൽ മീഡിയയിലൊക്കെ ആക്ടീവായിരിക്കുന്ന ആളുകളോട് ഇഷ്ടം തോന്നാറുണ്ട്. അതുപോലെ, മധ്യപ്രദേശിലെ അഗർ മാൽവ ജില്ലയിൽ ഒരു വിവാഹം നടന്നു. 80 -കാരനായ ഒരാളും 34 -കാരിയായ യുവതിയും തമ്മിലുള്ള വിവാഹമാണ് നടന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ഷീല എന്ന 34 കാരിയും മധ്യപ്രദേശിലെ മഗാരിയ ഗ്രാമത്തിൽ നിന്നുള്ള ബാലുറാമുമാണ് വിവാഹിതരായത്. ഇരുവരും തമ്മിൽ പരിചയപ്പെട്ടത് സോഷ്യൽ മീഡിയയിലൂടെയാണ്. പിന്നീട്, സൗഹൃദത്തിലാവുകയും പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.

ബാലുറാം സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആളാണ്. തന്റെ സുഹൃത്ത് വിഷ്ണു ​ഗുജ്ജറിന്റെ സഹായത്തോടെ നിരവധി തമാശ വീഡിയോകൾ ബാലുറാം ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരുന്നു. ഇത് കണ്ടിട്ടാണ് ഷീലയ്ക്ക് അയാളോട് പ്രണയം തോന്നുതത്രെ.  അഗർ മാൾവ ജില്ലയിലെ മഗാരിയ എന്ന ചെറുഗ്രാമത്തിൽ നിന്നുള്ള ആളാണ് ബാലുറാം. 2 വർഷം മുമ്പ് വരെ കടുത്ത വിഷാദത്തിലായിരുന്നു അദ്ദേഹം. ബാലുറാമിന് ഒരു മകനും മൂന്ന് പെൺമക്കളുമാണുള്ളത്. ഓരോരുത്തരും വിവാഹിതരായി ഇപ്പോൾ വെവ്വേറെയാണ് താമസിക്കുന്നത്. ബാലുറാമിൻ്റെ ഭാര്യ അസുഖം മൂലം മരിക്കുകയും ചെയ്തതോടെ അയാൾ തീർത്തും ഒറ്റയ്‍ക്കായി.

മാത്രമല്ല, കടം കൂടിയതും ആരോ​ഗ്യം നശിച്ചു തുടങ്ങിയതുമെല്ലാം ഇയാളെ വലിയ വിഷാദത്തിലാക്കി. അപ്പോഴാണ് അടുത്ത് ചായക്കടയിൽ ജോലി ചെയ്യുന്ന വിഷ്ണു ​ഗുജ്ജർ ബാലുറാമിന്റെ സഹായത്തിനെത്തുന്നത്. വിഷ്ണു സോഷ്യൽ മീഡിയയുടെ വലിയ ലോകത്തേക്ക് ബാലുറാമിനെ കൂട്ടിക്കൊണ്ടുപോയി. വിഷ്ണു ഹോട്ടലിലേക്ക് ബാലുറാമിനെ കൂട്ടിക്കൊണ്ടു പോവുകയും അവിടെവച്ച് ബാലുറാമിന്റെ തമാശകൾ വീഡിയോയിൽ പകർത്തുകയും ചെയ്തു.

എന്നാൽ, ആ റീലുകൾ സോഷ്യൽ മീഡിയയിൽ വലിയ ഹിറ്റായി. അതിന്റെ പേരിൽ ബാലുറാമും വിഷ്ണുവും നാട്ടിലൊക്കെ പ്രശസ്തരുമായി. ‘ബാലു ബാ’ എന്ന് അയൽനാട്ടിലുള്ളവർ വരെ ബാലുറാമിനെ വിളിച്ചു. ഇതൊക്കെ കാരണം ബാലുറാം വിഷാദത്തിൽ നിന്ന് പുറത്തു കടക്കുകയും ചെയ്തു.

ഈ റീലുകൾ കണ്ടാണ് ഷീലയും ബാലുറാമിനോട് സൗഹൃദത്തിലാവുന്നത്. മഹാരാഷ്ട്ര അമരാവതിയിൽ നിന്നുള്ള ഷീലയ്ക്ക് ബാലുറാമിന്റെ ഹ്യൂമർ സെൻസ് ഇഷ്ടമായി. അങ്ങനെ അവൾ അയാളുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ട് എന്ന് അറിയിക്കുകയുമായിരുന്നു.

അങ്ങനെയാണ്, 80 -കാരനായ ബാലുറാമും 34 -കാരിയായ ഷീലയും തമ്മിൽ ഇപ്പോൾ വിവാഹിതരായിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീടിനുള്ളിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു: സംഭവത്തിൽ ദുരൂഹത

Next Post

ശമ്പളമില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍; മുടങ്ങിയത് 10,000 പേരുടെ ശമ്പളം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
തിരുവനന്തപുരത്ത് കള്ളനോട്ട് നിര്‍മ്മാണ കേന്ദ്രം ; 44500 രൂപയുടെ കള്ളനോട്ടും നിര്‍മ്മാണ സാമഗ്രികളും പിടികൂടി

ശമ്പളമില്ലാതെ തദ്ദേശസ്വയംഭരണ വകുപ്പ് ജീവനക്കാര്‍; മുടങ്ങിയത് 10,000 പേരുടെ ശമ്പളം

പതാക വിവാദം; പ്രതികരിച്ച് ടി സിദ്ധീഖ്, ‘കൊടിയും ചിഹ്നവും നില നിർത്താനല്ല തെരഞ്ഞെടുപ്പ്, രാജ്യം നില നിർത്താൻ’

പതാക വിവാദം; പ്രതികരിച്ച് ടി സിദ്ധീഖ്, 'കൊടിയും ചിഹ്നവും നില നിർത്താനല്ല തെരഞ്ഞെടുപ്പ്, രാജ്യം നില നിർത്താൻ'

കെഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

എസ്ഡിപിഐ പിന്തുണ വേണ്ട, ഭൂരിപക്ഷ, ന്യൂനപക്ഷവര്‍ഗീയതയെ ഒരുപോലെ എതിര്‍ക്കുമെന്ന് കോൺഗ്രസ്

രാജ്യത്തെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ് കേരളം ; മുഖ്യമന്ത്രി

'സിപിഎമ്മിന് എവിടെയും രഹസ്യ അക്കൗണ്ടില്ല'; കരുവന്നൂരില്‍ രഹസ്യ അക്കൗണ്ടെന്ന ഇഡി വാദം തള്ളി മുഖ്യമന്ത്രി

മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ…

ശരീരത്തിലെ ഈ ഏഴ് ഇടങ്ങളില്‍ കാണുന്ന സൂചനകള്‍ അവഗണിക്കരുത്; ചീത്ത കൊളസ്‌ട്രോളിന്‍റെയാകാം...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021