• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ദില്ലിയിൽ 3 BHK ഫ്ലാറ്റ് വെറും 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ; കണ്ണുതള്ളി ബാംഗ്ലൂരുകാര്‍ !

by Web Desk 04 - News Kerala 24
December 12, 2023 : 3:50 pm
in India, News
Reading Time: 1 min read
0
A A
0
ദില്ലിയിൽ 3 BHK ഫ്ലാറ്റ് വെറും 10,000 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റിൽ; കണ്ണുതള്ളി ബാംഗ്ലൂരുകാര്‍ !

ബംഗളൂരു നഗരത്തിൽ ഒരു താമസ സൗകര്യം കണ്ടെത്തുക എന്നത് എത്രത്തോളം ദുഷ്കരമായ കാര്യമാണെന്ന് തെളിയിക്കുന്ന നിരവധി വാർത്താ റിപ്പോർട്ടുകൾ സമീപകാലത്ത് പുറത്തുവന്നിട്ടുണ്ട്. വാടക വീടുകളുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് കൂടുതലാണെന്ന് പറയുന്നത് ഇപ്പോൾ ബംഗളൂരുകാരെ സംബന്ധിച്ച് ഒരു വാര്‍ത്തയെ അല്ല. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കപ്പെട്ട ദില്ലിയിലെ ഒരു 3 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ പരസ്യം പക്ഷേ, ബംഗളൂരുകാരെ അക്ഷരാര്‍ത്ഥത്തില്‍ അതിശയപ്പെടുത്തി. 3 ബിഎച്ചകെ ഫ്ലാറ്റിന്‍റെ ഡെപ്പോസിറ്റ് തുകയാണ് ബംഗളൂരുകാര്‍ക്ക് അതിശയമായത്. കാരണം അത് വെറും 10,000 രൂപയായിരുന്നു. ഈ പരസ്യം ബംഗളൂരുകാര്‍ക്കിടയില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. നിരവധി ബംഗളൂരുകാര്‍ തങ്ങളുടെ അഭിപ്രായങ്ങളെഴുതാന്‍ പരസ്യത്തിന് താഴെ ഒത്തുകൂടി. എന്നാല്‍ പിന്നീട് ഈ ട്വിറ്റ് പിന്‍വലിച്ചെങ്കിലും കമന്‍റുകള്‍ ഇപ്പോഴും ട്വിറ്ററില്‍ വൈറലാണ്.

@cinematicnoodle എന്ന ട്വിറ്റര്‍ (X) ഉപയോക്താവാണ് ഫ്ലാറ്റിന്‍റെ ചിത്രങ്ങൾ സഹിതമുള്ള പരസ്യം പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ പോസ്റ്റ് ഇങ്ങനെയായിരുന്നു; ഞാൻ ഈ മാസാവസാനം സാകേതിലെ FFE-യിലെ 3BHK-ൽ നിന്നും ഒഴിഞ്ഞ് പോവുകയാണ്. നല്ല സൂര്യപ്രകാശമുള്ള മുറി + വീട് വിശാലമാണ്. വീട്ടുടമസ്ഥയടക്കം എല്ലാവരും ശാന്തരാണ്. വാടക: 10,600 സെക്യൂരിറ്റി: 10,000,” അഭൂതപൂര്‍വ്വമായ വിലക്കുറവുള്ള 3 ബിഎച്ച്കെയുടെ പരസ്യം കണ്ടതും ബംഗളൂരുകാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. നഗരത്തിലെ കുടുസുമുറികളില്‍ വലിയ വാടക കൊടുത്ത് ജീവിക്കുന്ന പലരെയും ഇത് അസൂയപ്പെടുത്തിയെന്നതാണ് യാഥാര്‍ത്ഥ്യം.

‘ദില്ലി റെന്‍റ് സെക്യൂരിറ്റി ഡെപ്പോസിറ്റുകൾ വളരെ മധുരമുള്ളതാണ്.’ ഞാൻ 2BHK -യ്ക്ക് 2 ലക്ഷം ഡിപ്പോസിറ്റ് നൽകിയ ഒരു ദൗർഭാഗ്യവാനായ ബംഗളൂരു ഹൗസ് ഹണ്ടർ ആണെ’ന്നായിരുന്നു പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത്. ബംഗളൂരു നഗരവാസികളായ വാടകക്കാർക്ക് പുറമേ മറ്റ് നഗരങ്ങളിൽ വാടകയ്ക്ക് താമസിക്കുന്നവരും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയിൽ അത്ഭുതം പ്രകടിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് ഇത്രയും ചെറിയ തുകയ്ക്ക് മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് എന്നത് ബംഗളൂരുകാരെ സംബന്ധിച്ച് അവിശ്വസനീയമായിരുന്നു. നഗരത്തില്‍ എല്ലായിടത്തും കുറഞ്ഞത് മൂന്ന് മാസത്തെ വാടക സെക്യൂരിറ്റി ഡിപ്പോസിറ്റായി നല്‍കണം. വണ്‍ ബിഎച്ച്കെ ഫ്ലാറ്റിന് പോലും 20,000 ത്തിനും മുകളിലാണ് വാടക. അതേസമയം ദില്ലിയില്‍ വെറും 10,000 ത്തിന് മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് എന്നത് അത്ഭുതമാണെന്നായിരുന്നു ബംഗളൂരുകാരുടെ അഭിപ്രായം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്‍; വിജയിയോ പ്രഭാസോ ഷാരൂഖോ അല്ലു അർജുനോ സൽമാനോ ആമിറോ അല്ല

Next Post

ഇടിമിന്നൽ, ശക്തമായ കാറ്റ്, കടലാക്രമണ സാധ്യത; ഇന്ന് കേരളത്തിൽ ശക്തമായ മഴ, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇടിമിന്നൽ, ശക്തമായ കാറ്റ്, കടലാക്രമണ സാധ്യത; ഇന്ന് കേരളത്തിൽ ശക്തമായ മഴ, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

ഇടിമിന്നൽ, ശക്തമായ കാറ്റ്, കടലാക്രമണ സാധ്യത; ഇന്ന് കേരളത്തിൽ ശക്തമായ മഴ, കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്

‘തേടിവരും കണ്ണുകളിൽ’ 2-ാം തവണ മലകയറി, ഇത്തവണ, പ്രാര്‍ത്ഥന സഫലം, ഒരായിരം അയ്യപ്പൻമാരുടെ മുമ്പിൽ സംഗീതാര്‍ച്ചന

'തേടിവരും കണ്ണുകളിൽ' 2-ാം തവണ മലകയറി, ഇത്തവണ, പ്രാര്‍ത്ഥന സഫലം, ഒരായിരം അയ്യപ്പൻമാരുടെ മുമ്പിൽ സംഗീതാര്‍ച്ചന

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി; കുടിശിക മുടങ്ങിയതോടെ അനിശ്ചിതകാല സമരവുമായി വാഹനകരാറുകാര്‍

സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി; കുടിശിക മുടങ്ങിയതോടെ അനിശ്ചിതകാല സമരവുമായി വാഹനകരാറുകാര്‍

ശബരിമലയിൽ സര്‍ക്കാർ സംവിധാനം പരാജയം; കണ്ടില്ലന്ന് നടിച്ച് പിണറായി പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിൽ: സുധാകരൻ

ശബരിമലയിൽ സര്‍ക്കാർ സംവിധാനം പരാജയം; കണ്ടില്ലന്ന് നടിച്ച് പിണറായി പൗരപ്രമുഖരോടൊപ്പം ഉണ്ണുന്ന തിരക്കിൽ: സുധാകരൻ

‘ഇൻസ്റ്റഗ്രാമിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തോ, അൺഫോളോ ചെയ്തോ ?’, കണ്ടുപിടിക്കാനൊരു വഴിയുണ്ട് !

'ഇൻസ്റ്റഗ്രാമിൽ അയാൾ നിങ്ങളെ ബ്ലോക്ക് ചെയ്തോ, അൺഫോളോ ചെയ്തോ ?', കണ്ടുപിടിക്കാനൊരു വഴിയുണ്ട് !

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021