• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല; വനിതാ ആക്ടിവിസ്റ്റിനെതിരായ കേസിലെ തുടർ നടപടികൾ റദ്ദാക്കി

by Web Desk 04 - News Kerala 24
June 5, 2023 : 5:15 pm
in Kerala, News
0
A A
0
നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല; വനിതാ ആക്ടിവിസ്റ്റിനെതിരായ കേസിലെ തുടർ നടപടികൾ റദ്ദാക്കി

കൊച്ചി∙ സമൂഹത്തിന്റെ ധാർമികതയോ ചിലരുടെ വികാരമോ ഒരു വ്യക്തിക്കെതിരെ കുറ്റം ചുമത്തി വിചാരണ നടത്താനുള്ള കാരണല്ലെന്ന് കേരള ഹൈക്കോടതി. നഗ്‌ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വിഡിയോയുമായി ബന്ധപ്പെട്ട് വനിതാ ആക്ടിവിസ്റ്റിനെതിരായ കേസിലെ തുടർ നടപടികൾ റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം. നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസർ എടപ്പഗത്താണ് ഈ സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്.തന്റെ നഗ്‌‌ന ശരീരത്തിൽ മക്കൾ ചിത്രം വരയ്ക്കുന്ന വിഡിയോ ആക്ടിവിസ്റ്റായ ഒരു വനിത സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ വിഡിയോയുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് വനിതാ ആക്ടിവിസ്റ്റ് ഹൈക്കോടതിയെ സമീപിച്ചത്.

നഗ്‌നതയെ ലൈംഗികതയുമായി മാത്രം ബന്ധപ്പെടുത്തി കാണാനാകില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പുരുഷൻമാരുടെ മാറിടത്തെ നഗ്‌നതയായോ അശ്ലീലമായോ ആരും കാണാറില്ല. അതിനെ ലൈംഗികതയുമായി ബന്ധപ്പെടുത്താറുമില്ല. എന്നാൽ, സ്ത്രീകളുടെ കാര്യത്തിൽ ആളുകൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. സ്ത്രീകളുടെ മാറിടത്തെ ലൈംഗികതയായോ തങ്ങളുടെ ആഗ്രഹപൂർത്തീകരണത്തിനുള്ള ഒന്നായോ മാത്രം ചിലർ കാണുന്നുണ്ട്. ഇത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

നഗ്നശരീരത്തിൽ മക്കളെക്കൊണ്ടു ചിത്രം വരപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ പോക്സോ, ഐടി, ബാലനീതി നിയമങ്ങൾ പ്രകാരമാണ് വനിതാ ആക്ടവിസ്റ്റിനെതിരെ അന്വേഷണം നടത്തിയത്. യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്ത വിഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്നു കൊച്ചി സിറ്റി പൊലീസിന്റെ സൈബർ ഡോം വിഭാഗം, സമൂഹമാധ്യമത്തിലെ കുട്ടികൾ ഉൾപ്പെട്ട അശ്ലീലതയുമായി ബന്ധമുള്ള കുറ്റകൃത്യമാണിതെന്ന് കമ്മിഷണർക്കു റിപ്പോർട്ട് നൽകിയിരുന്നു.

അന്വേഷണ ഭാഗമായി ലാപ്ടോപ്, ഫോട്ടോ എടുക്കാനുപയോഗിച്ച സ്റ്റാൻഡ്, പെയ്ന്റ് മിക്സിങ് സ്റ്റാൻഡ്, കളർ ബോട്ടിൽ, ബ്രഷ്, മൊബൈൽ ഫോൺ തുടങ്ങിയവ കണ്ടെടുത്തു. ലാപ്ടോപ്പും മൊബൈൽ ഫോണും തൃപ്പൂണിത്തുറയിലെ റീജനൽ സൈബർ ഫൊറൻസിക് ലാബിൽ പരിശോധനയ്ക്ക് അയച്ചു. ഫോൺ കോളുകളുടെയും ചാനൽ അക്കൗണ്ട് റജിസ്ട്രേഷന്റെയും വിഡിയോ അപ്‌ലോഡ് ചെയ്തതിന്റെയും വിവരങ്ങളും ശേഖരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; യുവാവിന് 83 വർഷം തടവുശിക്ഷ

Next Post

അക്ഷയ ഭാഗ്യക്കുറി: 70 ലക്ഷം രൂപ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അക്ഷയ ഭാഗ്യക്കുറി: 70 ലക്ഷം രൂപ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്

അക്ഷയ ഭാഗ്യക്കുറി: 70 ലക്ഷം രൂപ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട്‌ ചിത്രംവര; രഹ്‌ന ഫാത്തിമയ്‌ക്കെതിരെയുള്ള കേസിൽ തുടർനടപടികൾ റദ്ദാക്കി

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട്‌ ചിത്രംവര; രഹ്‌ന ഫാത്തിമയ്‌ക്കെതിരെയുള്ള കേസിൽ തുടർനടപടികൾ റദ്ദാക്കി

കെ ഫോൺ ജനകീയ ബദൽ; എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കും: മുഖ്യമന്ത്രി

കെ ഫോൺ ജനകീയ ബദൽ; എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കും: മുഖ്യമന്ത്രി

താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

താരനകറ്റാൻ നാരങ്ങ ഉപയോ​ഗിക്കാറുണ്ടോ? എങ്കിൽ‌ ഒന്ന് ശ്രദ്ധിക്കൂ

ഒന്നര മാസം മുമ്പ് നിര്യാതനായ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഒന്നര മാസം മുമ്പ് നിര്യാതനായ പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021